'പൂതന' പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് UDF; ഷാനിമോള്‍ സഹോദരിയെ പോലെയെന്ന് സുധാകരന്‍

സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തതോട് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

news18-malayalam
Updated: October 5, 2019, 4:09 PM IST
'പൂതന' പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് UDF; ഷാനിമോള്‍ സഹോദരിയെ പോലെയെന്ന് സുധാകരന്‍
news18
  • Share this:
ആലപ്പുഴ: പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. അതേസമം സംഭവം വിവാദമായതോടെ ഷാനിമോള്‍ സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി ജി സുധാകരനും രംഗത്തെത്തി.

വിവാദ പരാമർശം നടത്തിയ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തതോട് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

അതോസമയം ഷാനിമോള്‍ തനിക്ക് സഹോദരിയെ പോലെയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 35 ലേറെ വര്‍ഷമായി ഉള്ള ബന്ധമാണ്. കോണ്‍ഗ്രസുകാര്‍ അവരെ തോല്‍പ്പിക്കാനായി താന്‍ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണ്. എൽ.ഡി.എഫ് വികസനം പറയുമ്പോൾ യു.ഡി.എഫ് സഹതാപതരംഗം വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

Also Read 'പൂതനമാർക്ക് ജയിക്കാനുള്ള ഇടമല്ല അരൂർ' മന്ത്രി ജി. സുധാകരന്‍റെ പരാമർശം വിവാദമായി

First published: October 5, 2019, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading