• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതിൽ: പ്രതിരോധം തീർക്കാൻ യുഡിഎഫ്

വനിതാ മതിൽ: പ്രതിരോധം തീർക്കാൻ യുഡിഎഫ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: നാലുദിവസം മാത്രം ശേഷിക്കേ വനിതാമതിലിനെച്ചൊല്ലി സര്‍ക്കാര്‍ - പ്രതിപക്ഷപ്പോര് മൂർച്ഛിക്കുന്നു. പ്രതിരോധം തീര്‍ക്കാന്‍ യു ഡി എഫ് അനുകൂല വനിതാസംഘടനകളുടെ യോഗം നാളെ ചേരും. സര്‍ക്കാര്‍ ചെലവില്‍ ജനതയെ വേര്‍തിരിക്കാനാണ് ശ്രമമെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം ആരോപിച്ചു. മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നായിരുന്നു മന്ത്രി ജി സുധാകരന്‍റെ പ്രതികരണം.

    സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വനിതാമതിലിനു ബദല്‍ സംഘടിപ്പിക്കാന്‍ യുഡിഎഫ് അനകൂല വനിതാ സംഘടനകളുടെ യോഗം നാളെ ചേരും. വനിതാമതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞപ്പോള്‍ മതില്‍ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു മന്ത്രി തോമസ് ഐസകിന്‍റെ പ്രതികരണം.

    'ഇടതുമുന്നണിയില്‍ ചേക്കേറിയ നായര്‍ നേതാക്കളുടെ പരിപ്പ് കേരളത്തില്‍ വേവില്ല'

    വനിതാ മതിൽ: ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കാൻ ബാലസംഘം
     എന്നാൽ, മതില്‍കൊണ്ടു മനുഷ്യനെ വേര്‍തിരിക്കാനാണ് ശ്രമമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി. തദ്ദേശസ്വയംഭരണ സംവിധാനത്തെയും കുടുംബശ്രീകളെയും പങ്കെടുപ്പിച്ച് മതില്‍ വിജയിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. യുഡിഎഫ്, ബിജെപി അനുകൂല ഭരണസമിതികള്‍ പ്രതിരോധനീക്കങ്ങളും ശക്തമാക്കി കഴിഞ്ഞു.

    First published: