കട്ടപ്പന: കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ കള്ളവോട്ട് ആരോപണത്തിന് പിന്നാലെ ഇടുക്കിയിലും കള്ളവോട്ട് ആരോപണം. സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫാണ് രംഗത്തെത്തിയത്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിക്കുന്നു.
രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രഞ്ജിത് എന്ന വ്യക്തി രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തു. ഇയാള്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയതെന്നും യുഡിഎഫ് ആരോപിക്കുന്നു. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്ടര്‍ക്ക് പരാതി നല്കി.
Bogus Vote Live: കാസർകോട്ടെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുന്നു
അതേസമയം കാസർകോട്ടടെ കള്ളവോട്ട് ആരോപണത്തിൽ 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കാസർകോട് കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. വെബ് കാസ്റ്റിങ് ചെയ്ത സാങ്കേതികവിദഗ്ദ്ധരുടെയും ബൂത്ത് ലെവൽ ഓഫീസർമാരുടെയും സാന്നിദ്ധ്യത്തിലാണ് പരിശോധന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.