കോഴിക്കോട്: വൈറസ് വിവാദത്തിൽ മുസ്ലീം ലീഗിന് പിന്തുണയുമായി യുഡിഎഫ് ഘടകകക്ഷികൾ രംഗത്ത്. എന്നാൽ, മുസ്ലീങ്ങളെ അല്ല മുസ്ലീം ലീഗിനെയാണ് യോഗി ആദിത്യനാഥ് വിമർശിച്ചതെന്നായിരുന്നു ബിജെപിയുടെ മറുപടി.
മുസ്ലീം ലീഗ് വൈറസ് ആണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തന്നെയാണ് യുഡിഎഫ് തീരുമാനം. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കമുള്ള നേതാക്കൾ ലീഗിന് പിന്തുണയുമായി രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയും ലീഗിന് പിന്തുണയുമായി എത്തി.
ഇന്ത്യയെ ബാധിച്ച യഥാർത്ഥ വൈറസ് ബിജെപി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലീഗിന്റെ മതേതരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.