കോട്ടയം: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയായി. ജോസ് ടോം പുലിക്കുന്നേൽ ആണ് പാലായിൽ യുഡിഎഫ് സ്ഥാനാർഥി. ജോസഫ് വിഭാഗം എതിർത്തെങ്കിലും ജോസ് ടോമിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോസ് ടോം പുലിക്കുന്നേൽ.
നേരത്തെ സ്റ്റിയറിങ് കമ്മിറ്റിയിൽ നിഷ ജോസ് കെ മാണി സ്ഥാനാർഥിയാകണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. എന്നാൽ ഈ നീക്കം വിജയിക്കാതെ വന്നതോടെയാണ് മറ്റൊരു സ്ഥാനാർഥി എന്ന ചർച്ചയിലേക്ക് ജോസ് കെ മാണി വിഭാഗം എത്തിയത്. ഇതേത്തുടർന്നാണ് ജോസഫ് പാർട്ടിയിൽനിന്ന് പുറത്താക്കിയ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
അതിനിടെ നിഷ സ്ഥാനാർഥിയാകില്ലെന്ന് കോട്ടയം എം.പി തോമസ് ചാഴികാടൻ വ്യക്തമാക്കിയിരുന്നു. മാണി കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്ന് ജോസ് കെ മാണി നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ജോസ് ടോമിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ജോസഫ് വിഭാഗം എതിർപ്പുമായി രംഗത്തെത്തി. ജോസ് ടോം അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ജോസഫ് വിഭാഗം പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.