• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പീക്കർ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് നാമനിര്‍ദേശ പത്രിക നൽകി

സ്പീക്കർ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് നാമനിര്‍ദേശ പത്രിക നൽകി

തിങ്കളാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: യു ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് നിയമസഭ സെക്രട്ടറിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാംഗം ജെബി മേത്തര്‍, എം എല്‍ എമാരായ ഷാഫി പറമ്പില്‍, നജീബ് കാന്തപുരം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

    തിങ്കളാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം ബി രാജേഷിന് പകരം എ എൻ ഷംസീറിനെയാണ് എൽ ഡി എഫ് സ്പീക്കർ സ്ഥാനത്തേക്ക് തീരുമാനിച്ചത്.

    സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീർ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്.

    ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നത്. 11ന് വൈകിട്ട് അഞ്ചുവരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12ാം തിയതി രാവിലെ പത്തിനാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.

    തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

    പ്രശസ്തമായ തൃശൂര്‍ പുലികളി നാളെ തന്നെ നടക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.

    ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. പുലിക്കളി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാൽ നാളെ പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.
    Published by:Rajesh V
    First published: