UDF ബഹിഷ്ക്കരിച്ചു; കണ്ണൂർ കോർപറേഷനിൽ പി.കെ രാകേഷിന് എതിരായ LDF അവിശ്വാസം പരാജയപ്പെട്ടു

പി കെ രാകേഷിനോട് എതിര്‍പ്പുള്ള യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ യു.ഡി.എഫ് ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

news18
Updated: September 2, 2019, 10:27 AM IST
UDF ബഹിഷ്ക്കരിച്ചു; കണ്ണൂർ കോർപറേഷനിൽ പി.കെ രാകേഷിന് എതിരായ LDF അവിശ്വാസം പരാജയപ്പെട്ടു
ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്
  • News18
  • Last Updated: September 2, 2019, 10:27 AM IST
  • Share this:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.യു.ഡി.എഫ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്. എൽ.ഡി.എഫ് അംഗങ്ങളായ  26 പേർ മാത്രമെ ചര്‍ച്ചയില്‍ പങ്കെടുത്തുള്ളൂ.

55 അംഗ കൗൺസിലിൽ 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാക്കാനാകൂ. പി കെ രാകേഷിനോട് എതിര്‍പ്പുള്ള യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ യു.ഡി.എഫ് ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

നേരത്തെ എല്‍.ഡി.എഫ് മേയര്‍ക്കെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് കൂറുമാറി
പിന്തുണച്ചതോടെ വിജയിച്ചിരുന്നു. ബുധനാഴ്ചയാണ് കണ്ണൂർ കോർപറേഷനിൽ മേയര്‍ തെരഞ്ഞെടുപ്പ്.

Also Read പാലായിൽ ജോസ് ടോം പുലിക്കുന്നേൽ; യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

First published: September 2, 2019, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading