• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പത്താംക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാർഥിയെ പോലും പൊലീസ് വെറുതെ വിട്ടില്ല'; സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

'പത്താംക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാർഥിയെ പോലും പൊലീസ് വെറുതെ വിട്ടില്ല'; സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

യു.ഡി.എഫ് നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു

യു.ഡി.എഫ് നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നു

 • Share this:
  കണ്ണൂര്‍: പാനൂർ കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങളുണ്ടായ കണ്ണൂരിൽ ജില്ലാ ഭരണകൂടം വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു.മ ന്‍സൂര്‍ വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

  സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറാണ്. പക്ഷെ അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൊലക്കേസ് പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പൊലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു. വ്യാഴാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  Also Read പാനൂര്‍ മന്‍സൂര്‍ വധക്കേസ്; സി.പി.എം പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

  ലീഗ് പ്രവര്‍ത്തകനായ 21 വയസുകാരൻ മൻസൂറിന്‍റെ കൊലപാതകം നടന്ന് നാൽപ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്‍റെ കയ്യിൽ ഇപ്പോഴും ഉള്ളത്. മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയാണ് പൊലീസ് . അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

  Also Read മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പ്രാഥമിക റിപ്പോർട്ട്; മരിച്ചത് കാൽമുട്ടിലെ മുറിവിൽ നിന്ന് രക്തം വാർന്ന്

  ജില്ലയിലാകെ പ്രതിഷേധ പരിപാടികൾ ജില്ലയിലാകെ സംഘടിപ്പിക്കുനെന്നും ലീഗ് യുഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചത്.

  യുഡിഎഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചെങ്കിലും കളക്ടറേറ്റില്‍ സമാധാനയോഗം തുടങ്ങി. എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

  മന്‍സൂര്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡ‍ിയിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകനായ ഷിനോസിന്റെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിനിടെ കൊലപാതകത്തിനു പിന്നാലെ സിപിഎം ഓഫീസുകള്‍ക്ക് നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായി. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലീസ് വ്യാഴാഴ്ച പിടികൂടിയത്.

  മേഖലയിൽ സമാദാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഇന്ന് സമാധാനയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് കളക്ടറേറ്റിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ആക്രമണത്തിൽ തകർന്ന സി.പി.എം ഓഫീസുകൾ പി.ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവർ സന്ദർശിച്ചു.

  കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടതിനു പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
  Published by:Aneesh Anirudhan
  First published: