രാത്രിയാത്രാ നിരോധനം; വയനാട്ടിൽ ഓക്ടോബർ അ‍ഞ്ചിന് UDF ഹർത്താൽ

ദേശീയ പാത 766-ൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രി യാത്രാ നിരോധനം  പകൽ കൂടി നീട്ടാനാകുമോയെന്ന് സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

news18-malayalam
Updated: September 25, 2019, 3:19 PM IST
രാത്രിയാത്രാ നിരോധനം; വയനാട്ടിൽ ഓക്ടോബർ അ‍ഞ്ചിന് UDF ഹർത്താൽ
ദേശീയ പാത 766-ൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രി യാത്രാ നിരോധനം  പകൽ കൂടി നീട്ടാനാകുമോയെന്ന് സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.
  • Share this:
കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താൽ ആചരിക്കുമെന്ന്  യു.ഡി.എഫ് . കോഴിക്കോട്-  മൈസൂരു ദേശീയപാതയിലെ രാത്രികാല യാത്രാ നിരോധനം നീക്കാൻ കേന്ദ്ര- സംസ്ഥാന  സർക്കാരുകൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

യാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുന്നതിനിടെയാണ് ഹർത്താൽ ആഹ്വാനവുമായി യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.  നാളെ മൂലഹള്ള ചെക്‌പോസ്റ്റ് ഉപരോധിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

അതേസമയം ദേശീയ പാത 766-ൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രി യാത്രാ നിരോധനം  പകൽ കൂടി നീട്ടാനാകുമോയെന്ന് സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഇതേത്തുടർന്നാണ് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

Also Read 'വെടിവച്ചും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചും വിധി നടപ്പാക്കാനാകില്ല'; പള്ളിത്തര്‍ക്കത്തില്‍ ഹൈക്കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം

First published: September 25, 2019, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading