• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി.ജെ ജോസഫ് എത്തും; ആത്മവിശ്വാസത്തിൽ പാലായിലെ UDF ക്യാംപ്

പി.ജെ ജോസഫ് എത്തും; ആത്മവിശ്വാസത്തിൽ പാലായിലെ UDF ക്യാംപ്

ജോസഫ് ഗ്രൂപ്പിന്‍റെ തീരുമാനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് പാലായിലെ യു.ഡി.എഫ് ക്യാമ്പ് കാണുന്നത്.

പി.ജെ ജോസഫ്

പി.ജെ ജോസഫ്

  • News18
  • Last Updated :
  • Share this:
    കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്ന് പി ജെ ജോസഫ് അറിയിച്ചതോടെ പ്രതിസന്ധിക്ക് അയവു വന്നെന്ന ആത്മവിശ്വാസത്തിലാണ് പാലായിലെ യുഡിഎഫ് ക്യാമ്പ്. എന്നാൽ, പരസ്യപ്രചരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ച ധാരണ, നാളത്തെ യുഡിഎഫ് നേതൃ യോഗത്തോടെയേ ഉണ്ടാകൂവെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്. പരസ്യപ്രചരണത്തിന് ഏഴുദിവസം മാത്രം അവശേഷിക്കെ മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചരണ തിരക്കിലാണ് സ്ഥാനാർത്ഥികൾ.

    ജോസഫ് ഗ്രൂപ്പിന്‍റെ തീരുമാനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് പാലായിലെ യു.ഡി.എഫ് ക്യാമ്പ് കാണുന്നത്. തർക്കങ്ങൾക്ക് ഒടുവിൽ നാളെ പി.ജെ ജോസഫ് പാലായിലെത്തി യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയടക്കം പങ്കെടുക്കുന്ന യോഗത്തിൽ ജോസഫിനെ ഉൾക്കൊള്ളിച്ചുള്ള പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്യും.

    പരസ്യപ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിലെങ്കിലും ജോസഫ് ഗ്രൂപ്പ് ഒപ്പം ചേരുന്നത് നേട്ടമാകുമെന്ന് യു.ഡി.എഫ് കരുതുന്നു. പ്രകോപനപരമായ നീക്കങ്ങൾ പാടില്ലെന്ന് ജോസ് കെ മാണി വിഭാഗത്തിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരണത്തിന്‍റെ നിയന്ത്രണം കോൺഗ്രസ് നേരിട്ടാണ് നടത്തുന്നത്.

    കോഴിക്കോട് 14 വയസുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം

    കോൺഗ്രസ് നേതൃത്വം നടത്തിയ അനുനയശ്രമങ്ങൾക്ക് ശേഷമാണ് പി.ജെ ജോസഫ് പാലായിലെത്തുന്നത്. നാളത്തെ യോഗത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയേ, പി.ജെ ജോസഫ് പ്രചരണത്തിൽ ഇറങ്ങുന്നതിന് തീരുമാനമെടുക്കൂവെന്നാണ് ജോസഫ് ഗ്രൂപ്പ് നിലപാട്. ഇടത്-വലത് സ്ഥാനാർത്ഥികളുടെ വാഹനപര്യടനവും നാളെമുതൽ ആരംഭിക്കും. അവസാനദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്നായിരിക്കും എൽ.ഡി.എഫിന്‍റെ താരപ്രചാരകൻ.

    വോട്ടെടുപ്പിന് ഇനി 10 ദിവസം മാത്രവും പരസ്യപ്രചരണത്തിന് 7 ദിവസം കൂടിയുമാണ് ഉള്ളത്. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും ചെന്നെത്തി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. അവസാനദിവസങ്ങളിൽ മുഖ്യമന്ത്രി കൂടിയെത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ആവേശമാർന്ന മറ്റൊരു ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പാലാ വേദിയാവുന്നത്.

    First published: