തിരുവനന്തപുരം: വി.എസ്. ശിവകുമാർ എം.എൽ.എ. വോട്ട് കച്ചവടം നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. സ്ഥാനാർഥി രംഗത്ത്. നെടുങ്കാട് വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി ആയിരുന്ന എസ്.ആർ. പദ്മകുമാറാണ് ശിവകുമാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ആദ്യം ശ്രീകണ്ഠേശ്വരം വർഡിലാണ് തന്നെ പരിഗണിച്ചിരുന്നത്. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പല പ്രാവശ്യം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ മാറ്റി. ഇതിനു പിന്നിൽ വി.എസ്. ശിവകുമാർ ആണ്. ശ്രീകണ്ഠേശ്വരത്തെ ബി.ജെ.പി. സ്ഥാനാർഥിക്ക് വേണ്ടിയാണ് ഈ നീക്കം നടത്തിയത് എന്നും പദ്മകുമാർ ആരോപിച്ചു.
നെടുങ്കാട് എത്തുമ്പോഴും ജയിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞു കോൺഗ്രസ് പ്രവർത്തകർ ജയം തടഞ്ഞു. മണ്ഡലം പ്രസിഡന്റോ ബൂത്ത് പ്രസിഡന്റോ ഒരു ദിവസം പോലും പ്രവർത്തിക്കാൻ വന്നില്ല.
ശിവകുമാർ ഇടപെട്ട് ബി.ജെ.പി. സ്ഥാനാർഥിക്ക് വേണ്ടി വോട്ട് കച്ചവടം നടത്തിയതാണ് യു ഡി എഫിന്റെ വലിയ തകർച്ചക്ക് കാരണം. ഫോർവേഡ് ബ്ളോക്ക് സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും എസ്.ആർ. പദ്മകുമാർ ന്യൂസ് 18 നോട് പറഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.