കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ വിശദീകരണം നൽകി. ശബരിമലയിലെ യുവതിപ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കിയത്.
എന്നാൽ എല്‍.ഡി.എഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും വരണാധികാരിക്ക് നല്‍കിയ വിശദീകരണത്തില്‍ എൻ.കെ പ്രേമചന്ദ്രൻ വിശദീകരിച്ചു.
Also read:
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച: തരൂരിൻറെ പ്രചാരണം വിലയിരുത്താൻ AICC നിരീക്ഷകൻകശുവണ്ടി വികസന കോര്‍പറേഷന്റെ കല്ലുംതാഴത്തെ ഫാക്ടറിയില്‍ നല്‍കിയ സ്വീകരത്തിനിടെ എന്‍.കെ. പ്രേമചന്ദ്രന്‍ നടത്തിയ പ്രസംഗമാണ് പരാതിക്ക് കാരണം. പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു സിപിഎം വരണാധികാരിക്ക് പരാതി നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.