നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുരളീധരന് വന്‍ സ്വീകരണം: വിജയപ്രതീക്ഷയിലെന്ന് പ്രവർത്തകർ

    മുരളീധരന് വന്‍ സ്വീകരണം: വിജയപ്രതീക്ഷയിലെന്ന് പ്രവർത്തകർ

    സ്ഥാനാര്‍ഥി ആയ ശേഷം ആദ്യമായാണ് മുരളീധരൻ വടകരയിൽ എത്തുന്നത്

    News 18

    News 18

    • Share this:
      വടകരയിലെത്തിയ കെ മുരളീധരന് ഉജ്ജ്വല സ്വീകരണം നൽകി പ്രവർത്തകർ. സ്ഥാനാര്‍ഥി ആയ ശേഷം ആദ്യമായാണ് മുരളീധരൻ വടകരയിൽ എത്തുന്നത്. ട്രെയിൻ മാർഗമാണ് മുരളീധരൻ മണ്ഡലത്തിൽ എത്തിയത്. വടകര റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന സ്വീകരണത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തോടെ വിജയം ഉറപ്പാണെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തകരും നേതാക്കളും പങ്കുവയ്ക്കുന്നത്.

      നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വടകരയിലെ സ്ഥാനാർഥി പ്രഖ്യാപനം നടന്നത്. വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരൻ പറഞ്ഞിരുന്നു. ഇത്തരം സാഹചര്യം തനിക്ക് അനുകൂലമായ സ്ഥിതിയാണ് ഒരുക്കുന്നതെന്നാണ് മുരളീധരന്റെ പ്രതീക്ഷ.

      സി.പി.എം ജയിക്കാന്‍ നടത്തുന്ന തരംതാണ പ്രചരണമാണ് 'കോലീബി' ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
      വടകര നഗരത്തില്‍ റോഡ് ഷോ പൂര്‍ത്തിയായശേഷം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പങ്കെടും. വേഗത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് നീക്കം.

      First published:
      )}