പത്തനംതട്ട: തെരഞ്ഞെടുപ്പിന് ശേഷവും സൈബർ ഇടങ്ങളിൽ നിന്നും അക്രമണം നേരിടേണ്ടി വരുന്നുവെന്ന് മല്ലപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത സ്ഥാനാർഥിയായ ശേഷം നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വിബിത ബാബു.
സ്ഥാനാർഥി പ്രഖ്യാപനത്തോടെ
വിബിത മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചിത്രങ്ങളോട് കൂടിയ ട്രോളുകളും വൈറലായിരുന്നു. വ്യാജ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചതോടെ വിബിത പരാതിയുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സാമൂഹികമാധ്യമങ്ങളിലെ ആക്രമണവും വ്യക്തിഹത്യയും പരിധിവിട്ടെന്നാണ് വിബിതയുടെ പരാതി. വ്യാജവാർത്തകൾ തൊഴിലിന് വരെ വെല്ലുവിളിയാകുന്നെന്ന് അഭിഭാഷകയായ വിബിത പറയുന്നു. എതിർ സ്ഥാനാർഥിയുടെ വിജയത്തിൽ അശംസ അറിയിച്ചിട്ട പോസ്റ്റുകളിലും കമന്റുകളിലും വരെ തന്നെ അധിക്ഷേപിച്ചുള്ള കമന്റുകൾ തുടരുകയാണെന്ന് വിബിത ആരോപിക്കുന്നു.
''എനിക്കൊരു കുടുംബമുണ്ട്. ഭർത്താവും മക്കളുമുണ്ട്. അത് ഇത്തരം മോശപ്പെട്ട കമന്റുകൾ ഇടുന്നവർ മനസ്സിലാക്കണം. ആരെയും മോശമായി പ്രതിപാദിക്കുന്ന ആളല്ല. എന്റെ ശരീരവുമായി രൂപസാദൃശ്യമുള്ള സ്ത്രീയുടെ വീഡിയോ വരെ എന്റെ പേരിൽ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ.''- വിബിത ബാബു അഭ്യർത്ഥിച്ചു.
ALSO READ:സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്[NEWS]തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600
[NEWS]ഋശ്യശൃംഗന്റെയും വൈശാലിയുടെയും വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്
[NEWS]വീഡിയോ കാണാം:
പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിബിത എൽഡിഎഫ് സ്ഥാനാർത്ഥി ലതാകുമാരിയോട് പരാജയപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയ വിബിത പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 9278 വോട്ടാണ് വിബിതയ്ക്ക് ലഭിച്ചത്. 10469 വോട്ട് നേടിയാണ് ലതാകുമാരിയുടെ വിജയം. അഭിഭാഷകയായ വിബിത ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കെഎസ്‍യുവിലൂടെയാണ വിബിത രാഷ്ട്രീയരംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.