HOME » NEWS » Kerala » UDF CANDIDATES ALLEGES IRREGULARITIES IN VOTERS LIST IN THIRUVANANTHAPURAM NJ TV

തിരുവനന്തപുരത്ത് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ

വോട്ടർപട്ടികയിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർഥികളായി വി എസ് ശിവകുമാറും വീണാ എസ് നായരും ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: March 25, 2021, 11:38 AM IST
തിരുവനന്തപുരത്ത് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ
വോട്ടർപട്ടികയിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർഥികളായി വി എസ് ശിവകുമാറും വീണാ എസ് നായരും ആരോപിച്ചു.
  • Share this:
തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർഥികൾ. ഒരു ഫോട്ടോ ഉപയോഗിച്ച് പല ബൂത്തുകളിൽ വ്യത്യസ്ത പേരുകളിൽ വോട്ടെന്നാണ് ആരോപണം. സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജ വോട്ടർമാരെ സൃഷ്ടിക്കുന്നതായും വി എസ് ശിവകുമാറും വീണ എസ് നായരും ആരോപിച്ചു.

സംസ്ഥാനത്ത് നാലര ലക്ഷം വ്യാജ വോട്ടർമാരുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വോട്ട് ഇരട്ടിപ്പ് ആരോപണത്തിൽ

തെളിവുകൾ അടക്കം ഹാജരാക്കി രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന തുടരുകയാണ്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ
പരിശോധന എത്രയും വേഗം പൂർത്തിയാക്കി ഈ മാസം 30 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ പശ്ചാത്തലം നിലനിൽക്കെയാണ് കൂടുതൽ ആരോപണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥികൾ രംഗത്തെത്തിയത്. വോട്ടർപട്ടികയിൽ ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാപക ക്രമക്കേടെന്ന് യുഡിഎഫ് സ്ഥാനാർഥികളായി വി എസ് ശിവകുമാറും വീണാ എസ് നായരും ആരോപിച്ചു.
ഒരു ഫോട്ടോ ഉപയോഗിച്ച് പല ബൂത്തുകളിൽ വ്യത്യസ്ത പേരുകളിൽ വോട്ടെന്നാണ് ആരോപണം. ഒരു ഫോട്ടോ ഉപയോഗിച്ച് രണ്ട് മണ്ഡലങ്ങളിൽ വോട്ട് ഉണ്ടാകുന്ന സാഹചര്യവുമുണ്ട്.
Also Read-'അങ്ങോട്ടും ചിലത് ചോദിക്കാനുണ്ട്'; അമിത് ഷായോട് എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ



ഇതിൽ മേൽവിലാസവും ഐ ഡി നമ്പറും വ്യത്യസ്തമാണ്.
ഇത് ഗുരുതര ചട്ടലംഘനമാണെന്നും സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജ വോട്ടർമാരെ സൃഷ്ടിക്കുന്നതായും സ്ഥാനാർത്ഥികൾ ആരോപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച തെളിവുകൾ ഹാജരാക്കി വ്യാഴാഴ്ച തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. വിഷയത്തിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ  സത്യസന്ധമായ വോട്ടർ പട്ടിക തയ്യാറാകണം.സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത് വരെ കാണാത്ത രീതിയിലുള്ള അട്ടിമറിയാണിത്. ആൾമാറാട്ടം നടത്തിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തി.
Also Read-'കോൺഗ്രസിന്റെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഇന്നസെന്റ്'; സൈബർ സെല്ലിൽ പരാതി നൽകി മുൻ എം.പി



വോട്ടർ പട്ടികയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ ശൈലിയിലുള്ള കൃത്രിമത്തിന് പുറമെ ഗുരുതരമായ മറ്റൊരു ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തു നൽകിയത്. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നു എന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ്. പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജവോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തരനടപടി വേണമെന്നാണ് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അറുപത്തിയഞ്ചോളം മണ്ഡലങ്ങളിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ രമേശ് ചെന്നിത്തല കൈമാറിയിരുന്നു. ഇത്തരത്തിൽ 2,16,510 വ്യാജവോട്ടർമാരുടെ വിവരം ആണ് അദ്ദേഹം കൈമാറിയത്.
Published by: Naseeba TC
First published: March 25, 2021, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories