സ്ഥാനാർത്ഥിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചവർ പാരിതോഷികം വാഗ്ദാനം ചെയ്തു; K.N ബാലഗോപാലിനെതിരെ പരാതി

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ വിതരണത്തിനെത്തിയ പ്രവർത്തകർ സ്ഥാനാർത്ഥിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്

news18
Updated: April 12, 2019, 7:03 PM IST
സ്ഥാനാർത്ഥിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചവർ പാരിതോഷികം വാഗ്ദാനം ചെയ്തു; K.N ബാലഗോപാലിനെതിരെ പരാതി
balagopal
  • News18
  • Last Updated: April 12, 2019, 7:03 PM IST
  • Share this:
കൊല്ലം: എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനെതിരെ യുഡിഎഫ് പരാതി. ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീ ഷർട്ട് ഇട്ടവർ പാരിതോഷികം വാഗ്ദാനം ചെയ്തെന്നാണ് പരാതി. പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഫിലിപ്പ് കെ തോമസാണ് പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ വിതരണത്തിനെത്തിയ പ്രവർത്തകർ സ്ഥാനാർത്ഥിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രനെതിരെ എൽഡിഎഫ് വരണാധികാരിക്ക് പരാതി നൽകിയിരുന്നു.

LOKSABHA 2019: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു- അറിയേണ്ടതെല്ലാം

കല്ലുന്താഴത്തെ ഒരു കശുവണ്ടി ഫാക്ടറിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രേമചന്ദ്രൻ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്നായിരുന്നു പരാതി. ഈ പരാതിയിൽ ജില്ലാ കളക്ടർ പ്രേമചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
First published: April 12, 2019, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading