HOME » NEWS » Kerala » UDF CONFUSED AS TO WHOM TO SUPPORT ON THE ISSUE OF KITEX JK TV

കിറ്റെക്‌സ് വിഷയം; ആരെ പിന്തുണയ്ക്കണമെന്നതില്‍ യുഡിഫില്‍ ആശയക്കുഴപ്പം

കിറ്റെക്‌സ് വിഷയത്തിൽ ആർക്കൊപ്പമാണ് യുഡിഎഫെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല

News18 Malayalam | news18-malayalam
Updated: July 4, 2021, 6:33 PM IST
കിറ്റെക്‌സ് വിഷയം; ആരെ പിന്തുണയ്ക്കണമെന്നതില്‍ യുഡിഫില്‍ ആശയക്കുഴപ്പം
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ ആരെ പിന്തുണയ്ക്കണമെന്നതിൽ യുഡിഫിൽ ആശയക്കുഴപ്പം. കമ്പനി നിലപാടിനെ പിന്തുണച്ച് കെ മുരളീധരനും പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നപ്പോൾ ആരോപണം സർക്കാരിന് എതിരെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. എങ്ങനെയും കമ്പനി നടത്തികൊണ്ടു പോകാമെന്ന് കരുതരുതെന്ന് ബെന്നി ബെഹ്നാൻ എം.പിയും പറഞ്ഞു.

കിറ്റെക്‌സ് വിഷയത്തിൽ ആർക്കൊപ്പമാണ് യുഡിഎഫെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. കിറ്റെക്‌സിന് എതിരായ സംസ്ഥാന   സര്‍ക്കാര്‍  നീക്കത്തിന് പിന്നില്‍ സാബു ജേക്കബിന്റെ രാഷ്ട്രീയം ആണോ  എന്നു സംശയിക്കുന്നതായി കെ മുരളീധരന്‍പറഞ്ഞു. വികസനത്തെ പുറം കാലു കൊണ്ട് തട്ടിയത് ശരിയല്ല. സംസ്ഥാനം കൂടുതല്‍ വ്യവസായ സൗഹൃദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തല്ലും തലോടലും ആണ് കിറ്റെക്‌സിന്റെ കാര്യത്തില്‍ നടന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി  പ്രതികരിച്ചു.

വ്യവസായികള്‍ക്ക് സംരക്ഷണം വേണ്ട കാലമാണിത്. വ്യവസായ സൗഹൃദ സമീപനം അല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Also Read-കിറ്റെക്‌സ് സാബു ജേക്കബിന്റെ സമൂഹമാധ്യമം വഴിയുള്ള പ്രതികരണം തെറ്റായിപ്പോയി; വ്യവസായ മന്ത്രി പി രാജീവ്

കിറ്റെക്സിന് പരസ്യ പിന്തുണ നൽകാത്ത നിലപാടാണ് പ്രതിപക്ഷനേതാവിൻ്റേത് . സർക്കാരിനെതിരായ ആരോപണത്തിൽ സർക്കാർ മറുപടി പറയട്ടെയെന്നു പറഞ്ഞ വി.ഡി സതീശൻ കുന്നത്തുനാട് എംഎല്‍എ ട്വന്റ്വി ട്വന്റ്വിയുടെ ഉത്പന്നമാണെന്നും കൂട്ടിച്ചേർത്തു. ട്വന്റ്വി ട്വന്റ്വിയുടെ സ്ഥാനാര്‍ഥി ഉള്ളതിനാലാണ് യുഡിഎഫ് അവിടെ തോറ്റത്.  അപ്പോള്‍ എന്തിനാണ് എംഎല്‍എ  ദ്രോഹ നടപടികള്‍ എടുക്കുന്നതെന്ന് അവര്‍ തന്നെ ചോദിക്കട്ടെ? ജനപ്രതിനിധികള്‍ ആരോപണം ഉന്നയിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷിക്കണമെന്നും കിറ്റക്‌സ് വിഷയത്തില്‍ സതീശന്‍ പ്രതികരിച്ചു.

കിറ്റെക്‌സ് നടത്തുന്ന മലിനീകരണത്തിനെതിരെ  പി.ടി തോമസ് എംഎല്‍എ പറയുന്നതില്‍ കാര്യമുണ്ടെന്നായിരുന്നു ബെന്നി ബഹനാന്‍ എംപിയുടെ പ്രതികരണം .പി ടി തോമസ് വ്യക്തമായ തെളിവുകളിലൂന്നി കാര്യങ്ങള്‍ പറയുന്ന ആളാണ്എങ്ങനെയും കമ്പനി നടത്തി കൊണ്ടു പോകാമെന്ന് കരുതരുത് .. വ്യവസായങ്ങള്‍ പൂട്ടിക്കാന്‍ നില്ക്കില്ല. കിറ്റെക്‌സില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണം തുടരുമെന്ന് കരുതുന്നില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Also Read-ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മരംമുറിക്ക് അനുമതി നല്‍കി; സി.പി.ഐ. നേതൃത്വം പ്രതിക്കൂട്ടില്‍

കിറ്റെക്സ് വിഷയത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളിൽ കമ്പനിക്കെതിരെ ഒരു ഐക്യനിര രൂപപ്പെടുന്നുണ്ടെങ്കിലും ജില്ലയ്ക്ക് പുറത്ത് അങ്ങനെയല്ല എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ജില്ലയിലുള്ള നേതാക്കൾ പലരും  കമ്പനിക്കെതിരെ എതിരായി നേരത്തെ തന്നെയും നിലപാടുകൾ എടുത്തിട്ടുള്ളവരാണ്. പിടി തോമസും ബെന്നി ബഹനാനും കമ്പനി  മലിനീകരണം നടത്തുന്നുവെന്നും കടമ്പ്രയാർലേക്ക് രാസവസ്തുക്കൾ ഒഴുകുന്നു എന്നും ആരോപിച്ചുകൊണ്ട് നേരത്തെ തന്നെ രംഗത്ത് വന്നവരാണ്.

വ്യവസായം എന്നതിനപ്പുറം രാഷ്ട്രീയപരമായ കാര്യങ്ങൾ കൂടി ജില്ലയിൽ യുഡിഎഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെയും കിറ്റക്സിന്റെ കാര്യത്തിൽ വേട്ടയാടുന്നുണ്ട്. ട്വന്റി ട്വന്റി എന്ന  പാർട്ടിയുടെ രൂപീകരണവും അവരുടെ മത്സര പ്രവേശനവും യു ഡി എഫിലെ പല സ്ഥാനാർഥികളുടെയും വോട്ടു കുറയ്ക്കുന്നതിനും പരാജയത്തിനും ജില്ലയിൽ കാരണമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ജില്ലക്ക് പുറത്തുള്ള നേതാക്കളെ കൂടി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാനാണ് സാധ്യത.
Published by: Jayesh Krishnan
First published: July 4, 2021, 6:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories