നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒറ്റ വോട്ടിന് ജയിച്ച മാർഗരറ്റ് തോമസ് ഇനി മാനന്തവാടി നഗരസഭയെ നയിക്കും

  ഒറ്റ വോട്ടിന് ജയിച്ച മാർഗരറ്റ് തോമസ് ഇനി മാനന്തവാടി നഗരസഭയെ നയിക്കും

  margaret thomas

  margaret thomas

  • Share this:
   മാനന്തവാടി: വാശിയേറിയ പോരാട്ടത്തെ ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അതിജീവിച്ച മാർഗരറ്റ് തോമസ് ഇനി മാനന്തവാടി നഗരസഭയെ നയിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മാർഗരറ്റ് തോമസിനെയാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മാർഗരറ്റ് തോമസ് മുൻ ഡി.സി.സി ജനറൽ സെക്രട്ടറി പരേതനായ ആര്യപ്പള്ളി തോമസിന്റെ ഭാര്യയാണ്.

   കോൺഗ്രസിന്റെ ഉറച്ച സീറ്റായ ആറാട്ടുതറയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോളി രഞ്ജിത്ത് ഇക്കുറി ശക്തമായ മത്സരമാണ് മാർഗരറ്റിനെതിരെ നടത്തിയത്. വോട്ടെണ്ണലിൽ 514 വോട്ടാണ് മാർഗരറ്റിന് ലഭിച്ചത്. എതിർ സ്ഥാനാർഥിക്ക് 513 വോട്ട് ലഭിച്ചു. തർക്കത്തെ തുടർന്ന് രണ്ടാമതു വോട്ടെണ്ണൽ നടന്നെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല.

   Also Read- നൂറല്ല; എൽഡിഎഫ് മുന്നേറ്റം101 നിയമസഭാ മണ്ഡലങ്ങളിൽ; 40 തികയ്ക്കാതെ കിതച്ച് യുഡിഎഫ്

   നഗരസഭ ചെയർപേഴ്സൺ പദം വനിതാ സംവരണമായ മാനന്തവാടിയിൽ യുഡിഎഫ് നിരയിലെ മുൻനിര വനിതാ നേതാക്കളും മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സിൽവി തോമസ്, ഗ്ലാഡിസ് ചെറിയാൻ എന്നിവർ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്കു മാർഗരറ്റ് തോമസിനെ പരിഗണിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. യു.ഡി.എഫിൽ വിജയിച്ചവരിൽ പെരുവക ഡിവിഷനിലെ സി.കെ. രത്നവല്ലിമാത്രമാണ് മുൻപ് ജനപ്രതിനിധിയായിരുന്ന മറ്റൊരു വനിത.

   Also Read- കൊച്ചിയിൽ ഭരണം എൽഡിഎഫ് ഉറപ്പിച്ചു; ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ

   സംസ്ഥാനമാകെ ഇടതു മുന്നണി മിന്നുന്ന വിജയം നേടിയപ്പോൾ മലപ്പുറത്തിനും എറണാകുളത്തിനുമൊപ്പം വയനാട് ജില്ലയിലാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായത്. മാനന്തവാടി നഗരസഭയിൽ 36ൽ 17 സീറ്റു നേടിയാണ് യുഡിഎഫ് ഏറ്റവും വലിയ കക്ഷിയായത്. എൽഡിഎഫിന് 15 സീറ്റ് ലഭിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർഥികൾ നാലിടത്ത് ജയിച്ചു.
   Published by:Anuraj GR
   First published: