News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 30, 2020, 1:15 PM IST
എംഎം ഹസൻ
കൊച്ചി:
കെ.എസ്.എഫ്.ഇയിൽ നടത്തിയ റെയ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നെന്ന് വിജിലന്‍സ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് ആവശ്യപ്പെട്ടു.
കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡിന് വന്നാല്‍ കയറ്റേണ്ടെന്ന ധനമന്ത്രിയുെട പ്രസ്താവന നിയമ ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ്. ധനമന്ത്രി തോമസ് ഐസക്ക് രാജിവെക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യത്യസ്ത ധ്രുവങ്ങളിലാണ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ യു.ഡി.എഫ് ശക്തമായ പ്രചരണം നടത്തും. ഡിസംബര്‍ രണ്ടിന് കുറ്റവിചാരണ സദസ് എല്ലാ വാര്ഡിലുംസംഘടിപ്പിക്കും. ഡിസംബര്‍അഞ്ചിന് വെര്‍ച്ചല്‍ റാലി നടത്തുമെന്നും ഹസന് കൊച്ചിയില്‍ പറഞ്ഞു.
Also Read
സി.എം രവീന്ദ്രനുമായി ബന്ധം? ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇ.ഡി പരിശോധന
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉള്ള സ്ഥലങ്ങളിൽ അത് ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇബ്രാഹിം കുഞ്ഞിനും കമറുദ്ദീനും കെ.എം ഷാജിക്കും എതിരെയുള്ള നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.
Published by:
Aneesh Anirudhan
First published:
November 30, 2020, 1:15 PM IST