• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാണിയെ വേട്ടയാടിയ LDFലേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല: ബെന്നി ബെഹനാൻ

മാണിയെ വേട്ടയാടിയ LDFലേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല: ബെന്നി ബെഹനാൻ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച യുഡിഎഫ് ധാരണ പാലിച്ചാല്‍ ജോസ്.കെ.മാണിക്ക് മുന്നണിയിലേക്ക് തിരികെ വരാമെന്നും അദ്ദേഹം പറഞ്ഞു.

ബെന്നി ബഹനാൻ

ബെന്നി ബഹനാൻ

  • News18
  • Last Updated :
  • Share this:
    കൊച്ചി: കെ.എം മാണിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ജോസ്.കെ.മാണിക്ക് ഒരിക്കലും എല്‍ഡിഎഫിലേക്ക് പോകാന്‍ കഴിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കെ.എം മാണിയെ ഏറ്റവും കാലം വേട്ടയാടിയത് എല്‍ഡിഎഫ് ആണെന്നും ആ കാലഘട്ടത്തിലെല്ലാം മാണിയെ ഹൃദയം പകുത്ത് നല്‍കി സംരക്ഷിച്ചവരാണ് യുഡിഎഫും കോണ്‍ഗ്രസുമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.

    ജോസ്.കെ.മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞിട്ടില്ലെന്നും കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കി. യുഡിഎഫ് ഉണ്ടാക്കിയ ധാരണ പാലിക്കാതെ യുഡിഎഫില്‍ തുടരാന്‍ അധികാരമില്ലെന്നാണ് പറഞ്ഞതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

    കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച യുഡിഎഫ് ധാരണ പാലിച്ചാല്‍ ജോസ്.കെ.മാണിക്ക് മുന്നണിയിലേക്ക് തിരികെ വരാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും എല്ലാവരും തീരുമാനത്തെ ഉചിതമായാണ് കാണുന്നതെന്നും ബെന്നി ബെഹനാന്‍ വിശദീകരിച്ചു.
    Published by:Joys Joy
    First published: