• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെ': ബെന്നി ബഹന്നാൻ

'കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെ': ബെന്നി ബഹന്നാൻ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു

ബെന്നി ബഹനാൻ

ബെന്നി ബഹനാൻ

  • Share this:
    തിരുവനന്തപുരം: കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെ നൽകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. മറ്റൊരു സീറ്റും വിട്ടു കൊടുക്കുന്നതിനെപ്പറ്റി ആലോചനയില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

    സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. സീറ്റുകൾ കൈക്കലാക്കാൻ യുഡിഎഫിൽ മത്സരമുണ്ടാവില്ലെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങൾ ന്യായമായി പരിഗണിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.

    അമിത് ഷായുടെ പൊതുയോഗത്തിന് സിപിഎം നേതാവ് വേദിയൊരുക്കിയ സംഭവം; രൂക്ഷ വിമർശനവുമായി ചെന്നിത്തല

    ജോസ് കെ മാണി രാജ്യസഭാ എംപി ആയതിന് പിന്നാലെ തന്നെ കേരളകോൺഗ്രസിൽ നിന്നുള്ള കോട്ടയത്തെ അടുത്ത സ്ഥാനാർഥി ആരെന്ന ചോദ്യം ഉയർന്നിട്ട് നാളുകളേറെയായി. രാജ്യസഭാ സീറ്റിൽ അടക്കം വിട്ടുവീഴ്ച ചെയ്ത ജോസഫ് വിഭാഗവും ലോക്സഭാ സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. ഇതാടെയാണ് ജോസഫ് വിഭാഗത്തിനായി എന്ന പേരിൽ ഇടുക്കി സീറ്റിൽ ജോസ്.കെ.മാണി അവകാശവാദം ഉന്നയിച്ചത്.

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞത്. എന്നാൽ സീറ്റുകള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നിലപാട് വ്യക്തമാക്കിയത്.
    First published: