സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് പള്ളിത്തോട് സ്വദേശി; കോവിഡ് വ്യാപനം സർക്കാരിന്റെ വീഴ്ച: ബെന്നി ബഹനാൻ
സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് പള്ളിത്തോട് സ്വദേശി; കോവിഡ് വ്യാപനം സർക്കാരിന്റെ വീഴ്ച: ബെന്നി ബഹനാൻ
"തലസ്ഥാന നഗരത്തിലെ തുണിക്കട രോഗവ്യാപന കേന്ദ്രമാകുമെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് അവഗണിച്ചു. അവസാനം കുറ്റമെല്ലാം ജില്ലാ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ച് മുഖ്യമന്ത്രി തലയൂരുകയാണ്."
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹ്നാൻ. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്റെ വീട്ടില്‍ വച്ചാണ്. സ്വർണക്കടത്തിൽ കിരണിൻ്റെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷണം വേണം. കിരണും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ട്. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹനാന് ആവശ്യപ്പെട്ടു.
സക്കാത്തിനെ പോലും ന്യായീകരണത്തിന് ജലീൽ ഉപയോഗിക്കുകയാണ്. സക്കാത്താണെങ്കിൽ അതിന് എങ്ങനെ ബിൽ വരും. ജലീൽ നടത്തിയത് ഫെമ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.