കൊച്ചി :സമ്മേളനങ്ങളില്‍ മാത്രമല്ല. സമരത്തിലും ഇപ്പോള്‍ തിരുവാതിരയാണ് ട്രെന്റ്. കൊച്ചി കോര്‍പ്പറേഷനിലാണ് (
Kochi corporation) കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാരോപിച്ച് യുഡിഎഫ് (UDF) കൗണ്‍സിലര്‍മാരുടെ തിരുവാതിര കളിച്ച് പ്രതിഷേധിച്ചത്.
സിപിഎം നേതാക്കളുടെ കണ്ണുതുറക്കുന്നതിന് തിരുവാതിരയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് തിരിച്ചറിഞ്ഞാണ് തിരുവാതിര സമരം നടത്തിയതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
സെറ്റ് മുണ്ടും ഉടുത്ത് കൈയ്യില്‍ കൊതുകിനെ കൊല്ലുന്ന ബാറ്റും പിടിച്ചാണ് കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ തിരുവാതിരയ്ക്ക് ചുവട് വെച്ചത്.
കൈകള്‍ കൂട്ടിയടിയ്ക്കുന്നതിന് പകരമായി കൊതുക് ബാറ്റ് മുട്ടിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യുഡിഎഫിന്റെ 7 വനിത കൗണ്‍സിലര്‍മാരാണ് പ്രതിഷേധ തിരവാതിര സമരത്തില്‍ പങ്കെടുത്തത്.
വനിത കൗണ്‍സിലര്‍മാരുടെ തിരുവാതിരയ്ക്ക് പിന്തുണയുമായി പുരുഷന്മാരായ യുഡിഎഫ് കൗണ്സര്മാരും എത്തി. കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ദീപ്തി മേരി വര്‍ഗീസിന് ബാറ്റ് കൈമാറി സമരം ഉത്ഘാടനം ചെയ്തു. കൊച്ചി കോര്‍പ്പറേഷനില്‍ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ലെന്നാണ് യുഡിഎഫ് അംഗങ്ങള്‍ ആരോപിയ്ക്കുന്നത്.
പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നശീകരണത്തിനുള്ള സാമഗ്രികള്‍ വാങ്ങിയതെന്നും കൗണ്‍സിലാര്‍മാര്‍ കുറ്റപ്പെടുത്തി. അതെസമയം പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിയ്ക്കുന്നുവെന്നാണ് കോര്പ്പറേഷന് മേയര്‍ എം അനില്‍ കുമാര്‍ വ്യക്തമാക്കുന്നത്.
Also Read-
Kasargod ജില്ലയിലെ പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് രണ്ടുമണിക്കൂറിനകം പിന്‍വലിച്ചത് സമ്മർദത്തെ തുടർന്നല്ലെന്ന് കളക്ടർ
സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി തിരുവവന്തപുരത്തും ത്യശൂരിലും തിരുവാതിര നടത്തിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് തിരുവാതിരയില്‍ 500 പേരാണ് പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചായിരുന്നു തിരുവാതിര.
V D Satheesan| കോവിഡ് വ്യാപനത്തിനിടയിൽ ജില്ലാ സമ്മേളനങ്ങൾ; മരണത്തിന്റെ വ്യാപാരികൾ സിപിഎം നേതാക്കളും മന്ത്രിമാരുമെന്ന് വിഡി സതീശൻ
ഇതിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ തിരുവാതിര. മ്യതദേഹം വഹിച്ചുകൊണ്ട് വിലാപയാത്ര പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു തിരുവാതിര. സംഘാടക സമിതി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.