• HOME
  • »
  • NEWS
  • »
  • kerala
  • »
  • പി.ടി.എ റഹീമിന്‍റെ കള്ളക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് യുഡിഎഫ്

പി.ടി.എ റഹീമിന്‍റെ കള്ളക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് യുഡിഎഫ്

  • Last Updated :
  • Share this:
    കോഴിക്കോട്: മകന്‍ പി.ടി ഷബീര്‍ ദമാമില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ രംഗത്ത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. മകന്‍ അറസ്റ്റിലായത് ഹവാല ഇടപാടുമായി ബന്ധപ്പെട്ടല്ലെന്നും സൗദി നിയമം കര്‍ക്കശമാക്കിയതാണ് കേസിന് കാരണമെന്നുമുള്ള വിശദീകരണവുമായി പി.ടി.എ റഹീം എം.എല്‍.എ രംഗത്തെത്തി.

    പി.ടി.എ റഹീം എം.എല്‍.എയുമായി ബന്ധപ്പെട്ട് ഹവാല, കള്ളക്കടത്ത ആരോപണം തുടര്‍ച്ചയായി ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ രംഗത്തെത്തിയത്. മകന്‍ പി.ടി ഷബീര്‍ ദമാമില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ എം.എല്‍.എയുടെ ഹവാല ബന്ധം അന്വേഷിക്കണം. വിഷയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

    സുധ മരിച്ചത് നിപ ബാധിച്ചെന്ന് കുടുംബം; ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിൽ

    അതേസമയം മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പി.ടി.എ റഹീം എം.എല്‍.എ രംഗത്തെത്തി. മകനും മരുമകനും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍ഫൊ സൊല്യൂഷന്‍ എന്ന കമ്പനി ബഹ്‌റൈനില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ പണം സ്വരൂപിച്ചിരുന്നു. ഇത് സൗദി നിയമങ്ങള്‍ക്ക് എതിരായതാണ് അറസ്റ്റിലാവാനുള്ള സാഹചര്യം. മറിച്ച് മകന്‍ നടത്തിയത് ഹവാല ഇടപാടല്ലെന്നും പി.ടി.എ റഹീം എം.എല്‍.എ വിശദീകരിച്ചു.

    നേരത്തെ കരിപ്പൂര്‍ കള്ളക്കടത്ത് കേസില്‍ പ്രതിയായ അബുല്‍ ലൈസിനൊപ്പം എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് വിവാദമായിരുന്നു. ലുക്ക് ഒട്ട് നോട്ടീസ് ഉണ്ടായിരുന്ന അബുല്‍ ലൈസിനെ പിന്നീട് ഡി.ആര്‍.ഐ അറസ്റ്റു ചെയ്യുകയായിരുന്നു.
    First published: