• HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്തെ 14 ബൂത്തില്‍ റീപോളിംഗ് വേണം;UDF കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു

എറണാകുളത്തെ 14 ബൂത്തില്‍ റീപോളിംഗ് വേണം;UDF കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

News18

News18

  • Share this:
    കൊച്ചി: എറണാകുളം ഉപതെര‍ഞ്ഞെടുപ്പിൽ 14 ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ടെടുപ്പ്  ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്തെന്നാണ് യു.ഡി.എഫ് കമ്മിഷന് നൽകിയ കത്തിൽ  ചൂണ്ടിക്കാട്ടുന്നത്.

    പച്ചാളം അയ്യപ്പന്‍കാവ് ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പര്‍ ബൂത്തുകള്‍, കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 73-ാം നമ്പര്‍ ബൂത്ത്, എറണാകുളം സർക്കാർ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 93-ാം നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ് സേവിയേഴ്സ് എല്‍.പി സ്‌കൂളിലെ 11 3-ാം  നമ്പര്‍ ബൂത്ത്, സെന്റ് ജോവാക്കിങ്‌സ് ഗേള്‍സ് യുപി സ്‌കൂളിലെ 115-ാം മത് നമ്പര്‍ ബൂത്ത്, എറണാകുളം എസ്ആര്‍വി എല്‍പി സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ്അഗസ്റ്റിന്‍സ് എല്‍പി സ്‌കൂളിലെ 81-ാം  ബൂത്ത്, പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ 94-ാം ബൂത്ത്, കടവന്ത്ര ഗാന്ധിനഗര്‍ സെന്‍ട്രല്‍ സ്‌കൂളിലെ 121-ാം ബൂത്ത്, മാതാനഗര്‍ പബ്ലിക് നേഴ്സറി സ്‌കൂളിലെ 117 -ാം ബൂത്ത് എന്നിവിടങ്ങളിൽ റീപോളിംഗ് വേണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

    പോളിംഗ് സ്റ്റേഷനുകളും അവിടേക്ക് എത്തിച്ചേരാനുള്ള വഴികളും മുട്ടറ്റം വെള്ളത്തില്‍ മുങ്ങിയത് കൊണ്ട് ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും ബൂത്തിലെത്താൻ കഴിഞ്ഞില്ല. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന സർക്കാർ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    Also Read മഹാരാഷ്ട്ര - ഹരിയാന നിയമസഭ ; BJPക്ക് മൃഗീയഭൂരിപക്ഷം പ്രവചിച്ച് ന്യൂസ് 18 IPSOS എക്സിറ്റ് പോൾ

    First published: