ശബരിമല; ഇടത് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് UDF

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വയ്ക്കേണ്ടെന്നും ലീഗ് നേതാക്കൾ കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.

News18 Malayalam | news18-malayalam
Updated: November 15, 2019, 5:12 PM IST
ശബരിമല; ഇടത് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് UDF
ഫയൽ ചിത്രം
  • Share this:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സർക്കാർ നൽകിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് യുഡിഎഫ്. സർക്കാരിന‍്റെ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ പുനപരിശോധനാ ഹർജി പരിഗണിക്കുന്ന വിശാല ബെഞ്ചില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും യുഡിഎഫ് യോഗം വിലയിരുത്തി.

കോൺഗ്രസിൽ നിലനിൽക്കുന്ന പടലപ്പിണക്കത്തിനെതിരെ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മുന്നണി യോഗത്തിൽ രൂക്ഷ വിമർശനമുന്നയിച്ചു. കോണ്‍ഗ്രസിലെ അനൈക്യം മാത്രമാണ് യു ഡി എഫിലെ പ്രശ്നമെന്ന് ആർഎസ്പി ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രധാന കാരണം കോൺഗ്രസിലെ അനൈക്യമാണെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വയ്ക്കേണ്ടെന്നും ലീഗ് നേതാക്കൾ കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.

വീഴ്ചകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കലും സമ്മതിച്ചു. പോരായ്മകള്‍ രണ്ടാഴ്ചക്കകം തിരുത്തുമെന്നും നേതാക്കള്‍  ഉറപ്പു നൽകി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും എം.എം ഹസന്‍ കണ്‍വീനറായ ഉപസമിതിയും രൂപീകരിച്ചു. 14 ജില്ലകളിലെയും യുഡിഎഫ് ഏകോപന സമിതികള്‍ പുനസംഘടിപ്പിക്കും. ജില്ലാ ചെയര്‍മാന്‍മാരെ അടക്കം മാറ്റാനും യോഗത്തിൽ തീരുമാനിച്ചു.

Also Read ശബരിമല; തിടുക്കമില്ല; സിപിഎമ്മും' റെഡി ടു വെയിറ്റ്': ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചില്ല

First published: November 15, 2019, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading