പാലാ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം ബാക്കി നിൽക്കെ ജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തോടെ യുഡിഎഫ്. 'നിയുക്ത പാലാ എം.എൽ.എ' ജോസ് ടോമിന് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച 10.30-ന് പാലായിൽ ഉജ്വല സ്വീകരണം നൽകുമെന്ന് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതിനുള്ള നടപടികൾ പൂർത്തിയായതായും ഇതിൽ വ്യക്തമാക്കുന്നു.
also read:ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
വോട്ടെണ്ണൽ പൂർത്തിയായ ശേഷമാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. നിയുക്ത എംഎൽഎ ജോസ് ടോം കെ.എം.മാണിയുടെ ഭവനത്തിലെത്തി പ്രണാമം അർപ്പിച്ച ശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി പുറപ്പെടുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചിരിക്കുന്നു. കുരിശുപളളി കവലയിൽ യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കുമെന്നും ഇലക്ഷൻകമ്മിറ്റിയുടെ അറിയിപ്പിലുണ്ട്.
നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. പത്തു മണിയോടെ ഫലം വ്യക്തമാകുമെന്നാണ് സൂചന. പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ആരംഭിച്ച ജോസ് കെ മാണി- പി. ജെ ജോസഫ് പോര് യുഡിഎഫിന് തലവേദനയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും ഇരു വിഭാഗങ്ങളും തമ്മിലുളള വാക്ക് പോര് ഉണ്ടായിരുന്നു. ഇതിനിടെയിലും ജയിക്കുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Byelection Result, Jose Tom, Pala, Pala by-election, Udf