• HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF Expelled Kerala Congress | 'ജോസഫ് ഗീബല്‍സാണ് നുണപറച്ചിലിന്റെ പഴയ ആശാന്‍; ഇപ്പോള്‍ ജോസ് ഗീബല്‍സ്'; പരിഹസിച്ച് പി.ജെ ജോസഫ്

UDF Expelled Kerala Congress | 'ജോസഫ് ഗീബല്‍സാണ് നുണപറച്ചിലിന്റെ പഴയ ആശാന്‍; ഇപ്പോള്‍ ജോസ് ഗീബല്‍സ്'; പരിഹസിച്ച് പി.ജെ ജോസഫ്

ജോസിനെ യുഡി.എഫ് പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്നും ജോസഫ്

ജോസ് കെ. മാണി, പി.ജെ ജോസഫ്

ജോസ് കെ. മാണി, പി.ജെ ജോസഫ്

  • Share this:
    കോട്ടയം: ജോസ് കെ മാണിയെ പരിഹസിച്ച് പി.ജെ ജോസഫ്. ജോസിനെ യുഡി.എഫ് പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തില്‍ ഇരു കക്ഷികളും തമ്മില്‍ ഒരു ധാരണയുണ്ടാക്കിയിട്ട് അങ്ങനെയൊരു ധാരണയില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ജോസ് കെ മാണി. ജോസ് കെ മാണിയെ ജോസഫ് ഗീബൽസിനോട് ഉപമിക്കുകയും ചെയ്തു.

    "ജോസ് കെ മാണി ഒരു ധാരണയും പാലിക്കുന്നില്ലെന്ന് മാത്രമല്ല ധാരണയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുന്നോട്ടു പോവുകയായിരുന്നു. ജോസഫ് ഗീബല്‍സ് ആണ് പഴയ നുണപറച്ചിലിന്റെ ആശാന്‍. ഇപ്പോള്‍ ജോസ് ഗീബല്‍സ് വന്നിരിക്കുന്നു. കെ.എം മാണിയുടെ നയങ്ങള്‍ അംഗീകരിക്കാത്തയളാണ് ജോസ് കെ മാണി"-പിജെ ജോസഫ് കുറ്റപ്പെടുത്തി.
    You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]
    'തര്‍ക്കം ഉടലെടുത്തപ്പോള്‍ എട്ട് മാസം കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവെക്കാന്‍ തയ്യാറായില്ല. യുഡിഎഫിലെ എല്ലാ കക്ഷികളും ഇടപെട്ടു. ആറ് മാസമെന്നത് സംസ്ഥാന തലത്തിലെ ധാരണയാണെന്നും രാജിവെക്കണമെന്ന ആവശ്യവും യുഡിഎഫ് മുന്നോട്ടു വെച്ചു. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് രാജി ആവശ്യപ്പെട്ടു. എന്നിട്ടും രാജിവെക്കാത്ത പശ്ചാത്തലത്തിലാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്. യുഡിഎഫിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത കക്ഷി യുഡിഎഫിന്റെ ഭാഗമാവില്ല എന്നാണ് ബെന്നിബഹനാന്‍ പറഞ്ഞത്." ജോസഫ് പറഞ്ഞു.

    കെ എം മാണി ഉള്ളപ്പോള്‍ എടുത്ത നിലപാടുകള്‍ ജോസ് കെ മാണി എടുക്കാതെ വന്നു. പാര്‍ട്ടിയുടെ ഭരണഘടന അംഗീകരിക്കാതെ വന്നു. ചെയര്‍മാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ലെന്ന് ജോസഫ് ചൂണ്ടിക്കാട്ടി.
    Published by:Aneesh Anirudhan
    First published: