വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: യു ഡി എഫ് പരാതി നല്കി
വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: യു ഡി എഫ് പരാതി നല്കി
ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ മറ്റ് വിവിധ വകുപ്പുകളില്‍ നിന്നും ജിവനക്കാരെ യഥേഷ്ടം നിയമിക്കാമെന്നിരിക്കെ കോര്‍പ്പറേഷനില്‍ നിന്നും മികച്ച ഇടതുപക്ഷക്കാരെ കണ്ടെത്തി നിയമനം നടത്തുന്നത് സദുദ്ദേശത്തോടെയല്ലെന്നും നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കോര്‍പ്പറേഷനിലെ ഇടതുപക്ഷ ജീവനക്കാരെ കുത്തിനിറയ്ക്കുന്നതിന് എതിരെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ചീഫ് ഇലക്ട്റല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി.
കോര്പ്പറേഷന് മേയര്‍ വി.കെ പ്രശാന്ത് ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തില്‍ സെക്ടര്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ട 20 പേരില്‍ 10 പേരും സെക്ടര്‍ അസിസ്റ്റന്റുമാരായി നിയമിക്കപ്പെട്ട 20 പേരില്‍ 10 പേരും കോര്‍പ്പറേഷനിലെ അറിയപ്പെടുന്ന ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരാണ്.
ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ മറ്റ് വിവിധ വകുപ്പുകളില്‍ നിന്നും ജിവനക്കാരെ യഥേഷ്ടം നിയമിക്കാമെന്നിരിക്കെ കോര്‍പ്പറേഷനില്‍ നിന്നും മികച്ച ഇടതുപക്ഷക്കാരെ കണ്ടെത്തി നിയമനം നടത്തുന്നത് സദുദ്ദേശത്തോടെയല്ലെന്നും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാന്‍ ഏതു മാർഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണെന്നും നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു.
മേയറുടെ ഔദ്യോഗിക ഫോണും ഓഫീസ് സൗകര്യങ്ങളും അദ്ദേഹം ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. സര്‍ക്കാര്‍ വാഹനങ്ങളും ഇടതുമുന്നണിക്കായി ഉപയോഗിക്കുകയാണെന്ന് സനല്‍ ആരോപിച്ചു. നഗരസഭക്ക് തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമുളള ആര്.കെ.വി റോഡില്‍ കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ ഫ്രണ്ട്സ് ഓഫ് മേയര്‍ ബ്രോയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതു തന്നെ മാലിന്യ സംസ്കരണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ തിരുവനന്തപുരം കോര്പ്പറേഷന് 14.59 കോടി പിഴയിട്ട മലനീകരണ നിയന്ത്രണബോര്‍ഡിന്റെ നടപടി ശരി വെയ്ക്കുന്നതാണെന്ന് സനല്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.