• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർത്താവിനെ കുടുക്കാൻ ഭാര്യ എംഡിഎംഎ കെണി വെച്ചു; എൽഡിഎഫിന് വണ്ടൻമേട് പഞ്ചായത്ത് നഷ്ടമായി

ഭർത്താവിനെ കുടുക്കാൻ ഭാര്യ എംഡിഎംഎ കെണി വെച്ചു; എൽഡിഎഫിന് വണ്ടൻമേട് പഞ്ചായത്ത് നഷ്ടമായി

കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ എംഡിഎംഎ വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാർത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു

  • Share this:
ഇടുക്കി വണ്ടൻമേട് പഞ്ചായത്ത്‌ ഭരണം എൽ ഡി എഫിന് നഷ്ടമായി.
സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസം പാസായി.
യു ഡി എഫും ബിജെപിയും അവിശ്വാസത്തെ പിന്തുണച്ചു.
സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയിൽ ആണ് അവിശ്വാസ നോട്ടീസ് നൽകിയത്.  സിപിഎം അംഗം സിബി എബ്രഹാം ആയിരുന്നു പ്രസിഡന്റ്. ഭർത്താവിനെ കുടുക്കാൻ എംഡിഎംഎ കെണിവെച്ച സംഭവത്തിൽ പിടിയിലായതോടെ പതിനൊന്നാം വാർഡംഗം രാജിവെച്ചിരുന്നു. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഈ സീറ്റ് യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു.

ആകെയുള്ള 18 വാർഡുകളിൽ ഭരണത്തിലിരുന്ന എൽഡിഎഫിന് ഒമ്പത്‌ അംഗങ്ങളാണ് ഉണ്ടായിരുന്നത്. പതിനൊന്നാം വാർഡംഗം കേസിൽ പ്രതിയായതിനെ തുടർന്ന് രാജിവച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുമ്പും യുഡിഎഫ് -ബിജെപി സഖ്യത്തിൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ വരണാധികാരി തള്ളിയിരുന്നു.

Related News- കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ വാഹനത്തിൽ MDMA വെച്ച പഞ്ചായത്തംഗത്തിന്റെ വാർഡ് UDFന്

ആറുമാസം പൂർത്തിയായതോടെ ഇപ്പോൾ വീണ്ടും നോട്ടീസ് നൽകി. നിലവിൽ എൽഡിഎഫിന് എട്ട്‌ അംഗങ്ങളുണ്ട്‌. യുഡിഎഫിൽ ആറ്‌ അംഗങ്ങളും ബിജെപിയുടെ മൂന്നും കോൺഗ്രസ്‌ വിമത സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച അംഗവും ചേർന്നാണ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. 11ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സൂസന്‍ ജേക്കബ്ബാണ് വിജയിച്ചത്. എൽഡിഎഫ് രംഗത്തിറക്കിയ ലിസ ജേക്കബ്ബിനെയും ബിജെപിയുടെ രാധ അരവിന്ദനെയുമാണ് സൂസന്‍ പരാജയപ്പെടുത്തിയത്.

മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്താകെ വലിയ ചര്‍ച്ചയായി മാറിയതാണ് വണ്ടന്മേട് പഞ്ചായത്തും പതിനൊന്നാം വാര്‍ഡായ അച്ചക്കാനവും. കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ എംഡിഎംഎ വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാർത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. കേസിൽ അകപ്പെട്ടതോടെ മെംബറായ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ഇതോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Related News- MDMA | ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിന്‍റെ വാഹനത്തിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ വണ്ടന്മേട് പൊലീസ് കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച പൊലീസിന് ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്നില്ലെന്ന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണമാണ് എൽഡിഎഫ് സ്വതന്ത്രയായി ജയിച്ച പഞ്ചായത്തംഗം സൗമ്യ, ഇവരുടെ കാമുകൻ വിദേശ മലയാളി വിനോദ്, വിനോദിൻറെ സുഹൃത്തുക്കാളായ ഷാനവാസ്, ഷെഫിൻ എന്നിവരിലേക്ക് എത്തിച്ചത്. പിന്നാലെ ഇവർ ചേർന്ന് നടത്തിയ പദ്ധതിയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
Published by:Rajesh V
First published: