നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തൃക്കാക്കര അവിശ്വാസ പ്രമേയം; വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി

    തൃക്കാക്കര അവിശ്വാസ പ്രമേയം; വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി

    ഇരുപത്തിമൂന്നാം തിയതി പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ അംഗങ്ങള്‍ പങ്കെടുത്താല്‍ അയോഗ്യരാക്കപ്പെടും

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വിപ്പ് കൈമാറിയത്. മുസ്ലിം ലീഗിന്റെ അഞ്ച് കൗൺസിലർമാർ ഉണ്ട്.  ഇവർക്കും നേതൃത്വം വിപ്പ് കൈമാറി. ഇരുപത്തിമൂന്നാം തിയതി പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തില്‍ അംഗങ്ങള്‍ പങ്കെടുത്താല്‍ അയോഗ്യരാക്കപ്പെടും.

     അവിശ്വാസം പാസാകുമോ?
     എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാക്കാനുള്ള സാധ്യത ഇപ്പോഴും നിലവിലുണ്ട്. പ്രമേയം പാസാകുന്നതിന് 22 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 18 പേരാണ് പ്രമേയത്തെ പിന്താങ്ങുന്നത്. ഇതിൽ 17 പേർ എൽഡിഎഫ് അംഗങ്ങളും. ഒരാൾ കോൺഗ്രസ് നിബന്ധനയായി വിജയിച്ചുവന്ന അംഗവുമാണ്.  43 അംഗ നഗരസഭയില്‍ 21 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതില്‍ 4 പേര്‍ കോണ്‍ഗ്രസ് വിമതന്‍മാരായി വിജയിച്ച് വന്നവരാണ്. ഇവര്‍ക്ക്‌ വിപ്പ് ബാധകമായിരിക്കില്ല.  18 അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന് ഈ 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ അവിശ്വാസ പ്രമേയം പാസാക്കിയെടുക്കാനാകും.

     വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ്
    ഇടഞ്ഞ് നില്‍ക്കുന്ന കൗണ്‍സിലര്‍മാരുമായി ഡി സി സി നേത്യത്വം ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അജിത തങ്കപ്പനെ എതിർക്കുന്നവർ മുന്നോട്ടുവെക്കുന്നത്. ഒന്നാമതായി നിലവിലെ കൗൺസിലർ രാധാമണി പിള്ളയെ ചെയര്‍പേഴ്‌സണാക്കുക. വി ഡി സുരേഷിനെ വൈസ് ചെയര്‍മാനോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനോ ആയി നിയമിക്കുക എന്നതാണ് ആവശ്യം.

     വിജിലൻസ് കേസെടുക്കുന്നത് തീരുമാനമായില്ല
    പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെയും സർക്കാരിന്റെ അനുമതി ലഭ്യമായിട്ടില്ല. ഓണസമ്മാനമായി തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയെന്നായിരുന്നു പരാതി. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്.സിസി ടിവി ക്യാമറ ദൃശ്യങ്ങളും കൗൺസിലർമാരുടെ മൊഴിയും അന്വേഷണസംഘം പരിശോധിച്ചു.

    ഇതിന് ശേഷമാണ് പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയിരിക്കുന്നത്.  പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടരാകും അന്തിമ തീരുമാനം എടുക്കുക. വിജിലൻസിന്റെ അന്വേഷണത്തിനെതിരെ തൃക്കാക്കര ഭരണസമിതി രംഗത്തെത്തി. സേർച്ച്‌ വാറണ്ട് പോലുമില്ലാതെയാണ് വിജിലൻസ് പരിശോധനക്ക് എത്തിയത് എന്നായിരുന്നു ആരോപണം. ദൃശ്യങ്ങൾ പരിശോധിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പൻ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങൾ വിജിലൻസിന് വീണ്ടെടുക്കാനായത്.

    കവറുമായി കൗൺസിലർമാർ ചെയർപേഴ്സണിന്റെ ഓഫീസിൽനിന്ന് മടങ്ങുന്നത്  ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗൺസിലർമാർ മൊഴി നൽകിയ ചെയ്തിരുന്നു. പണം നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അജിത തങ്കപ്പൻ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പൻ ആവർത്തിക്കുന്നു.
    Published by:Jayesh Krishnan
    First published:
    )}