തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ; ഒരു സീറ്റ് സിപിഎമ്മിൽനിന്ന് ബിജെപി പിടിച്ചെടുത്തു

കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച എൽഡിഎഫിന് ഒന്ന് കുറഞ്ഞു. 10 ഇടത്ത് ജയിച്ച യു ഡി എഫ് 15 ൽ എത്തി...

news18-malayalam
Updated: September 4, 2019, 7:12 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ; ഒരു സീറ്റ് സിപിഎമ്മിൽനിന്ന് ബിജെപി പിടിച്ചെടുത്തു
news18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിയ മുൻതൂക്കം. 15 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. 11 സീറ്റുകളിൽ എൽഡി എഫ് വിജയിച്ചപ്പോൾ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.

ഉപതെരഞ്ഞടുപ്പ് നടന്ന 27 തദ്ദേശവാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ.

യുഡിഎഫ് 15
എൽഡിഎഫ് 11
ബിജെപി ഒന്ന്

കഴിഞ്ഞ തവണ 12 ഇടത്ത് ജയിച്ച എൽഡിഎഫിന് ഒന്ന് കുറഞ്ഞു. 10 ഇടത്ത് ജയിച്ച യു ഡി എഫ് 15 ൽ എത്തി. കഴിഞ്ഞ തവണ സ്വതന്ത്രർ വിജയിച്ച നാല് വാർഡുകളിൽ ഇത്തവണ കക്ഷി സ്ഥാനാർത്ഥികൾ തന്നെ വിജയിച്ചു. പ്രധാന സിറ്റിങ്ങ് വാർഡുകളെല്ലാം നിലനിർത്തുന്നതിനൊപ്പം അഞ്ച് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. രമ്യ ഹരിദാസ് എം പിയായതിനെ തുടർന്നുണ്ടായ ഒഴിവിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും വി.കെ ശ്രീകണ്ഠന്റെ ഒഴിവിൽ ഷൊർണ്ണൂർ നഗരസഭ വാർഡും യു ഡി എഫ് നിലനിർത്തി.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: BJP സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡ് സി പി എമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂർ വാർഡ് എൽ ഡി എഫ് നിലനിർത്തി. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് സംസ്ഥാന രാഷ്ട്രീയത്തിലും പ്രാധാന്യമുണ്ട്. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മുമ്പ് നടന്ന തദ്ദേശ ഉപതെരഞ്ഞടുപ്പുകളിലെല്ലാം എൽ ഡി എഫിനായിരുന്നു മേൽക്കൈ.
First published: September 4, 2019, 7:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading