നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF ഭരണകാലത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് തടങ്കല്‍ പാളയങ്ങളല്ല, പുനരധിവാസ കേന്ദ്രങ്ങള്‍: എം കെ മുനീർ

  UDF ഭരണകാലത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് തടങ്കല്‍ പാളയങ്ങളല്ല, പുനരധിവാസ കേന്ദ്രങ്ങള്‍: എം കെ മുനീർ

  ''പൗരത്വബില്ലിനെതിരെ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്''

  എം.കെ. മുനീർ

  എം.കെ. മുനീർ

  • Share this:
   കോഴിക്കോട്: യുഡിഎഫ് ഭരണ കാലത്ത് സാമൂഹിക നീതി വകുപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് എന്‍.ആര്‍.സി തടങ്കല്‍പാളയങ്ങളല്ലായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ജയിലില്‍ കഴിയുന്ന വിദേശികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ റിഹാബിലിറ്റേഷന്‍ സെന്ററുകളായിരുന്നു അവ. ഇപ്പോള്‍ സാമൂഹിക നീതി വകുപ്പ് നിര്‍മ്മിക്കുന്നവ ഇത്തരത്തിലുള്ളതാണോയെന്ന് തനിക്കറിയില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും എംകെ മുനീർ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

   എല്ലാ സംസ്ഥാനങ്ങളിലും എന്‍.ആര്‍.സിയുടെ ഭാഗമായി തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതാണോ സംസ്ഥാനത്തും നിര്‍മ്മിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തിയാലേ സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും പൗരത്വബില്ലിനെതിരെയുള്ള സമരം ആത്മാര്‍ത്ഥമായുള്ളതാണെന്ന് വിശ്വസിക്കാനാകൂവെന്നും മുനീര്‍  പറഞ്ഞു.

   Also Read- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ബിന്ദു അമ്മിണി ഡൽഹിയിൽ പൊലീസ് കസ്റ്റഡിയിൽ

   സംയുക്തസമരത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതില്‍ തെറ്റില്ല. പ്രതിപക്ഷ നേതാവ് കൂടി മുന്‍കയ്യെടുത്താണ് അത് സംഘടിപ്പിച്ചത്. എന്നാല്‍ മുല്ലപ്പള്ളി ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നതാണ്. അലനെയും ത്വാഹയെയും അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ നിലപാടൊക്കെ അവിടെയുണ്ട്. ഇതിലെല്ലാം പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് പൗരത്വബില്‍ പോലുള്ള ഒരു കാര്യമായതിനാല്‍ സഹകരിച്ചത്. എന്നാല്‍ അതുകൊണ്ട് യു.ഡി.എഫിന് സമരം ചെയ്തൂകൂടെന്നില്ല.

   പൗരത്വബില്ലിനെതിരെ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്. സര്‍ക്കാര്‍ തീരുമാനിച്ച ശേഷം വിളിക്കുകയല്ല വേണ്ടത്. തീരുമാനെടുക്കുമ്പോള്‍ പ്രതിപക്ഷത്തെക്കൂടെ വിളിക്കേണ്ടിയിരുന്നു. 29ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കും. സി.പി.എം തീരുമാനങ്ങള്‍ ഏകപക്ഷീയമായി അംഗീകരിക്കില്ല. സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് നിലപാട് ഉന്നയിക്കും. അതിലൂടെ ഉരുത്തിരിയുന്ന പൊതുതീരുമാനങ്ങള്‍ മാത്രമേ നടപ്പാകൂവെന്നും മുനിര്‍ പറഞ്ഞു.
   Published by:Rajesh V
   First published: