ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ; എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

News18 Malayalam | news18-malayalam
Updated: October 28, 2019, 7:11 AM IST
ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ; എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി
news18
  • Share this:
യുഡിഎഫിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കും. സർക്കാർ പുറത്തിറക്കിയ ഭൂവിനിയോഗ–നിർമാണ നിയന്ത്രണ ഉത്തരവുകൾ പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ മാസം 16നാണ് യുഡിഎഫ് ജില്ലാ ചെയർമാൻ എസ് അശോകൻ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനോടനുബന്ധിച്ച് എംജി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ഭൂപതിവ് ചട്ടങ്ങളിൽ ​ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രം​ഗത്തെത്തിയിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

Also Read- വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?

ഭേ​ദ​ഗതി വരുത്തിയ സർക്കാർ ഉത്തരവനുസരിച്ച് ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. ഭേദഗതി പ്രകാരം പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഇനി മുതൽ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമായിവരും. ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

First published: October 28, 2019, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading