• HOME
  • »
  • NEWS
  • »
  • kerala
  • »
  • Murder | നഗരസഭാ കൗണ്‍സിലർക്ക് വെട്ടേറ്റത് തലയിലും നെറ്റിയ്ക്കും; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

Murder | നഗരസഭാ കൗണ്‍സിലർക്ക് വെട്ടേറ്റത് തലയിലും നെറ്റിയ്ക്കും; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു

  • Share this:
    മലപ്പുറം: മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നഗരസഭ (Manjeri Muncipality) പരിധിയില്‍ ഇന്ന് യുഡിഎഫിന്‍റെ (UDF) ആഭിമുഖ്യത്തിൽ ഹര്‍ത്താല്‍ (Harthal) ആചരിക്കും. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗണ്‍സിലര്‍ അബ്ദുള്‍ ജലീല്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വ്യാഴാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. തലക്കും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമായതെന്നാണ് സൂചന.

    പയ്യനാട് വെച്ചാണ് അബ്ദുള്‍ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്‍റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ അബദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 52കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗണ്‍സിലറാണ്.

    Also Read- പാർക്കിങിനെ ചൊല്ലി തർക്കം: വെട്ടേറ്റ നഗരസഭാംഗം മരിച്ചു

    അബ്ദുള്‍ ജലീലിനെ ആക്രമിച്ച കേസിലെ പ്രതി അബ്ദുല്‍ മജീദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്‍റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.
    Published by:Anuraj GR
    First published: