തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. അടുത്ത മാസം അഞ്ചിന് പാലക്കാട് ജില്ലയിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വാളയാർ കേസിൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ബോധപൂർവമായ വീഴ്ച ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.