കാസർകോഡ് : പെരിയയിൽ രണ്ടുപ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് (18-02-2019) സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ഹർത്താൽ സമാധാനപരമായിരിക്കണമെന്നും അണികൾ അക്രമത്തിനു മുതിരരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു.
ഹർത്താലിനെ തുടർന്ന് ഇന്നത്തെ SSLC, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. കണ്ണൂർ സർവകലാശാല നടത്താനിരുന്ന എം ബി എ,എം സി എ,ബി ടെക് പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവകലാശാലയും ഇന്നു (ഫെബ്രുവരി 18) നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Also Read-
കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; നാളെ ജില്ലയിൽ ഹര്ത്താല്കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലിയോട് സ്വദേശി കൃപേഷ്, ശരത് ലാൽ എന്നിവർ കൊല ചെയ്യപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരേയും കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.