• HOME
  • »
  • NEWS
  • »
  • kerala
  • »
  • അലൻ-താഹ അറസ്റ്റിൽ യുഡിഎഫ് ഇടപെടുന്നു; പ്രതിപക്ഷനേതാവ് നാളെ ഇരു വീടുകളും സന്ദർശിക്കും

അലൻ-താഹ അറസ്റ്റിൽ യുഡിഎഫ് ഇടപെടുന്നു; പ്രതിപക്ഷനേതാവ് നാളെ ഇരു വീടുകളും സന്ദർശിക്കും

UAPA ചുമത്താൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം കെ മുനീർ ആവശ്യപ്പെട്ടു

എം.കെ. മുനീർ

എം.കെ. മുനീർ

  • Share this:
    കോഴിക്കോട്: പന്തീരാങ്കാവിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ യുഡിഎഫ് ഇടപെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ അലന്റെയും താഹയുടെയും വീട് സന്ദർശിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. മുന്നണിയിൽ ആലോചിച്ച ശേഷമാണ് വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് എം.കെ മുനീർ പറഞ്ഞു. അലന്‍റെയും താഹയുടെയും വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.കെ മുനീർ.

    UAPA ചുമത്താൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം കെ മുനീർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും. ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    സിപിഎം കൈവിട്ട പാർട്ടി അംഗങ്ങൾക്കായി യുഡിഎഫ് രംഗത്തിറങ്ങുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പൌരത്വഭേദഗതി വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും നേടിയ സ്വീകാര്യത മറികടക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യം. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സമരരംഗത്ത് ഇറങ്ങുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പിന്തുണ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് മുസ്ലീം ലീഗിനും യുഡിഎഫിനുമുള്ളത്.
    Published by:Anuraj GR
    First published: