• HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF IS DETERMINED TO OVERTHROW THE GOVERNMENT IN ASSEMBLY SESSIONS AR TV

സഭയിൽ വിവാദങ്ങൾ ചർച്ചയാക്കാൻ പ്രതിപക്ഷം; സർക്കാരിനെ ആഞ്ഞടിക്കാൻ ഉറച്ച് യുഡിഎഫ്

അവിശ്വാസം വോട്ടിനിട്ടാലും  പരാജയപ്പെടുമെങ്കിലും സ്വർണക്കടത്തും തുടർ വിവാദങ്ങളും വീണ്ടും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാവുന്നത് സർക്കാരിന് ക്ഷീണമാകും

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Share this:
തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭ ചേരുമ്പോൾ വിവാദങ്ങളിൽ സർക്കാരിനെതിര ആഞ്ഞടിക്കാൻ യു ഡി എഫ്  തീരുമാനം. 14 ദിവസം മുൻപ് സമർപ്പിച്ചില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് സ്പീക്കർക്കെതിരായ പ്രമേയനോട്ടീസ് തള്ളാൻ തീരുമാനിച്ചാൽ തുടക്കം മുതൽ സഭ നടപടികൾ കലുഷിതമാകും. അവിശ്വാസം പരാജയപ്പെടുമെങ്കിലും സഭയിൽ പ്രതിപക്ഷത്തിൻറെ നീക്കങ്ങൾ നേരിടുന്നത് സർക്കാരിനും വെല്ലുവിളിയാണ്.

സ്പീക്കറെ നീക്കൽ പ്രമേയത്തിന് പ്രതിപക്ഷം നേരത്തെ നോട്ടീസ് നൽകിയിരുന്നു. നേരത്തെ നൽകിയ നോട്ടീസ് നിലനിൽക്കില്ല. അതിനാൽ പുതിയ നോട്ടീസ് നൽകണം. സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളനത്തിന്റ വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. വിജ്ഞാപനം ഇറങ്ങിയാൽ പോലും സഭ ചേരാൻ ഇനി 14 ദിവസം അവശേഷിക്കുന്നില്ല. ഈ സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷത്തിന്റ നോട്ടീസ്  തള്ളാം. അങ്ങനെയെങ്കിൽ പ്രതിപക്ഷം അവിശ്വാസം രേഖപ്പെടുത്തിയ സ്പീക്കർക്ക് എങ്ങനെയാണ് സഭയെ നിയന്ത്രിക്കാൻ കഴിയുന്നതെന്ന മറുവാദം പ്രതിപക്ഷം ഉയർത്തും.

സഭ എപ്പോൾ  ചേർന്നാലും പ്രതിപക്ഷം സ്പീക്കർക്കെതിരെ അവിശ്വാസം ഉയർത്തുമെന്ന് ഉറപ്പുള്ളതിനാൽ ഈ സമ്മേളനത്തിൽ തന്നെ അതിന് അനുമതി സർക്കാർ നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നോട്ടീസ് തള്ളാനാണ് തീരുമാനമെങ്കിൽ തുടക്കം മുതൽ സഭ കലുഷിതമാകും. സർക്കാരിനെതിരായ അവിശ്വാസത്തിന് മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകിയാൽ മതി. അവിശ്വാസം വോട്ടിനിട്ടാലും  പരാജയപ്പെടുമെങ്കിലും സ്വർണക്കടത്തും തുടർ വിവാദങ്ങളും വീണ്ടും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാവുന്നത് സർക്കാരിന് ക്ഷീണമാകും. ഈ വെല്ലുവിളി എങ്ങനെ നേരിടുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് എൽഡിഎഫും.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
ധന ബിൽ പാസാക്കേണ്ടതിനാൽ  സഭ ചേർന്നേ മതിയാകു. ഹൈക്കോടതി വിലക്കോടെ പരസ്യ പ്രതിഷേധത്തിന് ഇടവേള നൽകിയിരിക്കുകയാണ് പ്രതിപക്ഷം. അതിനാൽ തന്നെ സഭയ്ക്കുള്ളിൽ പ്രതിഷേധത്തിനുള്ള അവസരം പരമാവധി വിനിയോഗിച്ച് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
Published by:Anuraj GR
First published:
)}