HOME » NEWS » Kerala » UDF LDF LINK CLEAR IN MANJESHWARAM SAYS UNION MINISTER V MURALEEDHARAN

മഞ്ചേശ്വരത്ത് യുഡിഎഫ്-എല്‍ഡിഎഫ് ബന്ധം വ്യക്തം:  കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേരളത്തിലെ ബിജെപിക്ക് നല്ല വിജയസാധ്യതയുള്ള 20 നിയമസഭാ മണ്ഡപത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയിരിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കലാണ് ഇരുമുന്നണികളുടെയും ലക്ഷ്യം.

News18 Malayalam | news18-malayalam
Updated: April 5, 2021, 5:43 PM IST
മഞ്ചേശ്വരത്ത് യുഡിഎഫ്-എല്‍ഡിഎഫ് ബന്ധം വ്യക്തം:  കേന്ദ്രമന്ത്രി വി. മുരളീധരന്‍
വി. മുരളീധരൻ
  • Share this:
തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫിന്റെ സഹായം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തേടിയതോടെ യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ വോട്ട് തേടിയ മുല്ലപ്പള്ളി മറ്റേതൊക്കെ മണ്ഡലത്തിലാണ് ധാരണയുള്ളതെന്ന് വ്യക്തമാക്കണം. നേമത്തെ യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് നല്‍കാനാണോ തീരുമാനമെന്നും വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

കേരളത്തിലെ ബിജെപിക്ക് നല്ല വിജയസാധ്യതയുള്ള 20 നിയമസഭാ മണ്ഡപത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലെത്തിയിരിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കലാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. മഞ്ചേശ്വരത്തെ സംബന്ധിച്ച മുല്ലപ്പള്ളിയുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ജനം ഈ ധാരണയെ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ തിരുത്തി ഉടന്‍ രംഗത്തുവന്നത് അതുകൊണ്ടാണ്.

വ്യക്തിപൂജ സിപിഎമ്മില്‍ ഇല്ലെന്നും പാടില്ലെന്നും നിരന്തരം പ്രചരിപ്പിക്കുന്ന പിണറായി വിജയനും കൂട്ടരും ധര്‍മടത്ത് സിനിമാതാരങ്ങളെ ഇറക്കി പ്രചാരണം നടത്തേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്. അവിടെ പി. ജയരാജന്റെ സഹായമില്ലാതെ ജയിക്കാനാണോ അതോ വാളയാര്‍ കുഞ്ഞുങ്ങളുടെ അമ്മ മത്സരിക്കുന്നതിനെ പ്രതിരോധിക്കാനാണോ സിനിമാതാരങ്ങളെ ധര്‍മടത്ത് ഇറക്കിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. സിനിമാതാരങ്ങളെ ഇറക്കി താരനിശ നടത്താനുള്ള പണം സിപിഎമ്മിന് എവിടെ നിന്ന് ലഭിച്ചു ? കള്ളക്കടത്തു വഴി ലഭിച്ച പണമാണോ അവിടെ ചെലവഴിച്ചതെന്നും വി. മുരളീധരന്‍ ചോദിച്ചു.

Also Read- 'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത്'; ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകള്‍; വിവാദം

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ ശക്തമായ ത്രികോണമത്സരം സൃഷ്ടിക്കാന്‍ സാധിച്ചു. ബിജെപിയുടെ ശക്തമായ സാന്നിധ്യം എതിരാളികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആ പരിഭ്രാന്തിയാണ് രണ്ടുകൂട്ടരും പരസ്പരം ബിജെപി ബന്ധം ആരോപിക്കാന്‍ കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനകീയ പ്രശ്നങ്ങളില്‍ ബിജെപി ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ എല്‍ഡിഎഫ് ക്ഷേത്രവിശ്വാസികള്‍ക്കെതിരായ സമീപനമാണ് സ്വീകരിച്ചത്. സ്വര്‍ണ-ഡോളര്‍ കടത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും അവിഹിതമായി ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ വിശദീകരിക്കാനാകുന്നില്ല. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിന്റെയും ഇ ഡിയുടെയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയാണ്. - മുരളീധരൻ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാറിലും കോവിഡ് കാലത്ത് സ്പ്രിങ്ക്ളറിന് പൗരന്മാരുടെ രോഗവിവരങ്ങള്‍ വിറ്റ വിഷയത്തിലും മറ്റ് അഴിമതികളുടെ കാര്യത്തിലും ഈ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്.

പാര്‍ലമെന്റില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമുള്ള സിപിഎമ്മിനെക്കുറിച്ച് പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുക്തഭാരതം എന്നു മാത്രം പറയുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ധാരണയെക്കുറിച്ച് ഒന്നും പറയാനില്ല. സ്വന്തമായി ഒരു എംപിയെ ജയിപ്പിക്കാന്‍ കഴിയാതെ തമിഴ്നാട്ടില്‍ ഡിഎംകെയുടെ പണവും വാങ്ങി കൂട്ടുകൂടിയ പാര്‍ട്ടിയാണ് സിപിഎം. അങ്ങനെയുള്ളവരെയാണോ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി താരതമ്യം ചെയ്യേണ്ടതെന്ന് രാഹുല്‍ ചിന്തിക്കട്ടെ.

ജനഹിതത്തിന് എതിരായ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ സഖ്യത്തെ കേരളജനത തള്ളിക്കളയും. കേരളത്തിന് പുറത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇവരുടെ കേരളത്തിലെ അണിയറ നീക്കങ്ങള്‍ക്കെതിരെ ഇവിടുത്തെ ജനങ്ങള്‍ വിധിയെഴുതും. ഇരുവരുടെയും മൂടുപടം അഴിഞ്ഞുവീണിരിക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് ജനങ്ങളാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
Published by: Rajesh V
First published: April 5, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories