തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 20 ല്‍ 19 സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ മത്സരിച്ച അരൂര്‍ എംഎല്‍എ എംഎ ആരിഫിന് മാത്രമാണ് ജയം നേടാന്‍ കഴിഞ്ഞത്. എല്‍ഡിഎഫിന്റെ പരാജയം കേരള സര്‍ക്കാരിന്റെ പരാജയമാണോ അല്ലയോയെന്ന ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെങ്കിലും പിണറായി സര്‍ക്കാരിലെ 20 ല്‍ 16 മന്ത്രിമാരുടെയും മണ്ഡലത്തില്‍ ഇടതിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നത് യാഥാര്‍ത്ഥ്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം, വ്യവസായ മന്ത്രി ഇപി ജയരാജന്റെ മട്ടന്നൂര്‍, ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട്, പി തിലോത്തമന്റെ ചേര്‍ത്തല എന്നി മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്. ബാക്കി 16 മന്ത്രിമാരുടെയും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് നേട്ടമുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പികെ ശ്രീമതി ടീച്ചര്‍ സുധാകരനേക്കാള്‍ രണ്ടായിരം വോട്ടുകളാണ് നേടിയത്.
Also Read: അതിർവരമ്പുകളെ മാറ്റി എഴുതി ചരിത്രം കുറിച്ച വിജയവുമായി മോദി എന്ന അതികായൻ
ഇതുള്‍പ്പെടെ നാല് മണ്ഡലങ്ങളിലും താരതമ്യേന കുറഞ്ഞ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ 91 നേടിയ ഇടതിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത്. 123 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമതായപ്പോള്‍ ഒരിടത്ത് ബിജെപിയും മുന്നിലെത്തി.
കാസര്‍കോട്ട് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരുമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശേരി മാത്രം പി ജയരാജനെ പിന്തുണച്ചപ്പോള്‍ ബാക്കിയെല്ലാം കെ മുരളീധരനൊപ്പം നിന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്ന വൈക്കം, ആലപ്പുഴയിലെ ചേര്‍ത്തല, കായംകുളം, പത്തനംതിട്ടയിലെ അടൂര്‍, ആറ്റിങ്ങലിലെ നെടുമങ്ങാട് എന്നിവയാണ് ഇടതുപക്ഷത്തെ പിന്തുണച്ച നിയമസഭാ മണ്ഡലങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, എൽഡിഎഫ്, കുമ്മനം രാജശേഖരൻ, കേരളം, കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, യുഡിഎഫ്, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം