നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling|'നാലുദിവസമായി സിപിഎം പറയുന്നത് ഒളിവിലിരുന്ന് സ്വപ്ന പറയുന്നു': ബെന്നി ബഹനാൻ

  Kerala Gold Smuggling|'നാലുദിവസമായി സിപിഎം പറയുന്നത് ഒളിവിലിരുന്ന് സ്വപ്ന പറയുന്നു': ബെന്നി ബഹനാൻ

  സ്വപ്നയുടെ ശബ്ദം മാർക്സിസ്റ്റുകാർക്ക് വേണ്ടിയാണെന്നും ബെന്നി ബഹനാൻ

  benny behannan

  benny behannan

  • Share this:
   കൊച്ചി: സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖ കഴിഞ്ഞ നാല് ദിവസമായി സിപിഎം പറയുന്ന വാദങ്ങൾ തന്നെയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ.

   സ്വപ്ന പറയുന്നത് അവരെ വേട്ടയാടുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന്. ഇത് തന്നെയാണ് മാർക്സിസ്റ്റ് പാർട്ടിയുടെയും വിശദീകരണം. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് തന്നെയാണ് പറഞ്ഞതെന്നും ബെന്നി ബഹനാൻ പറഞ്ഞു. ഔദ്യോഗിക പരിപാടികളിൽ മാത്രമാണ് മന്ത്രിമാരെ കണ്ടതെന്നാണ് സ്വപ്ന പറയുന്നത്, ഇത് തന്നെയാണ് മന്ത്രിമാരും പറഞ്ഞതെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
   TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]
   സ്വപ്നയുടെ സ്വകാര്യ വസതിയിൽ സെക്രട്ടറിയടക്കമുള്ളവർ സന്ദർശകരായിരുന്നെവെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങുകളിലെല്ലാം ഉന്നതരുമായി ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ്. സ്വപ്നയുടെ ശബ്ദം മാർക്സിസ്റ്റുകാർക്ക് വേണ്ടിയാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.
   Published by:user_49
   First published:
   )}