• HOME
  • »
  • NEWS
  • »
  • kerala
  • »
  • നേതാക്കളെ അണിനിരത്താന്‍ യുഡിഎഫും; പ്രതിപക്ഷ നേതാവും സംഘവും ഇന്ന് ശബരിമലയില്‍

നേതാക്കളെ അണിനിരത്താന്‍ യുഡിഎഫും; പ്രതിപക്ഷ നേതാവും സംഘവും ഇന്ന് ശബരിമലയില്‍

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

  • Last Updated :
  • Share this:
    പത്തനംതിട്ട: ബിജെപിക്ക് പിന്നാലെ ശബരിമലയില്‍ നേതാക്കളെ അണിനിരത്തിയുള്ള രാഷ്ട്രീയ നീക്കത്തിലേക്ക് യുഡിഎഫും. നിരോധനാജ്ഞ ലംഘിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്യത്തിലുള്ള കക്ഷി നേതാക്കള്‍ ഇന്ന് ശബരിമലയില്‍ എത്തും. ശബരിമല വിവാദങ്ങളില്‍ ബിജെപി മാത്രം രാഷ്ട്രീയ നേട്ടം കൊയ്യുന്നെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് നേതൃത്യവും പ്രത്യക്ഷ നീക്കത്തിലേക്ക് എത്തുന്നത്.

    പ്രതിപക്ഷ നേതാവിന്റെ നേതൃത്യത്തിലുള്ള സംഘത്തില്‍ എല്ലാ ഘടകകക്ഷികളുടേയും പ്രാതിനിധ്യമുണ്ട്. ശബരിമലയെ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ തുടക്കം മുതല്‍ യുഡിഎഫ് കാഴ്ചക്കാരാവുകയായിരുന്നു. സമരം ഏറ്റെടുത്ത് ബിജെപി രംഗത്തെത്തിയതോടെ കോണ്‍ഗ്രസും യുഡിഎഫും ചിത്രത്തില്‍ നിന്ന് ഇല്ലാതാവുകയായിരുന്നു. ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ടുള്ള സംഘവ രിവാര്‍ നീക്കം തങ്ങളുടെ നഷ്ടമാണെന്ന തിരിച്ചറിവിലാണ് യുഡിഎഫിന്റെ പുതിയ രാഷ്ട്രീയ തന്ത്രം.

    ബിജെപി എംപിമാര്‍ ഇന്ന് ശബരിമലയില്‍ എത്തും

    നിരോധനാജ്ഞ ലംഘിച്ച് മുന്നണി നേതാക്കളെ ഒന്നിച്ചണിനിരത്തിയുള്ള നീക്കം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പങ്ക് ലക്ഷ്യമിട്ടാണ്. ശബരിമലയിലെ പോലീസ് നടപടിയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം സാധാരണ ഭക്തരും പീഡിക്കപ്പെട്ടു എന്നതാണ് യുഡിഎഫ് നിലപാട്. ഇതിനു പുറമെ തീര്‍ത്ഥാടകര്‍ നേരിടുന്ന അസൗകര്യങ്ങളും സര്‍ക്കാരിനെതിരെ ആയുധമാക്കും.

    LIVE- മനുഷ്യാവകാശ കമ്മീഷൻ പമ്പയും നിലയ്ക്കലും സന്ദർശിക്കും

    എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകള്‍ സര്‍ക്കാരിനെതിരെ വീണ്ടും പരസ്യ സമരമാരംഭിച്ച സാഹചര്യത്തില്‍ ഇത്തരക്കാരുടെ പിന്തുണ കൂടി തേടിയാണ് പുതിയ രാഷ്ട്രീയ തന്ത്രം. നിലക്കലും പമ്പയുമടക്കമുള്ള തീര്‍ത്ഥാടന ഇടങ്ങളിലും യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും.

    First published: