നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുസ്ലിം ലീഗ് സ്വതന്ത്രയും എൽഡിഎഫിനൊപ്പം; ജോസഫിനെതിരെയുളള പോരിൽ യുഡിഎഫിന് തൊടുപുഴ നഗരസഭ നഷ്ടമായി

    മുസ്ലിം ലീഗ് സ്വതന്ത്രയും എൽഡിഎഫിനൊപ്പം; ജോസഫിനെതിരെയുളള പോരിൽ യുഡിഎഫിന് തൊടുപുഴ നഗരസഭ നഷ്ടമായി

    രാത്രിയിൽ ചില യു ഡി എഫ് നേതാക്കളുടെ രഹസ്യ പിന്തുണയോടെ നടന്ന നീക്കമാണ് എൽ ഡി എഫ് വിജയത്തിന് പിന്നിൽ.

    • Share this:
      ഇടുക്കി: തൊടുപുഴ നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസ് വിമതനെ സ്ഥാനാർഥിയാക്കി എൽ ഡി എഫ് നടത്തിയ നീക്കമാണ് വിജയം കണ്ടത്. യു ഡി എഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയും ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്യ്തു.

      യു ഡി എഫ് -13, എൽ ഡി എഫ്-12, ബി ജെ പി-8, കോൺഗ്രസ് വിമതർ-രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരു കോൺഗ്രസ് വിമതന്റെ പിന്തുണ ഉറപ്പാക്കിയ യു ഡി എഫ് ആദ്യ ഒരു വർഷം പി ജെ ജോസഫ് വിഭാഗത്തിന് നൽകാൻ രാത്രി ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ തിരുമാനിച്ചു. ആറ് സീറ്റുള്ള മുസ്ലിംലീഗും അഞ്ച് സീറ്റും യു ഡി എഫ് വിമതന്റെ പിന്തുണയുള്ള കോൺഗ്രസും ആദ്യ ടേം ചെയർമാൻ സ്ഥാനം വേണമെന്ന നിലപാട് എടുത്തിരുന്നു.

      You may also like:സി.പി.എം വിമതന്‍ പിന്തുണച്ചു; മാവേലിക്കര നഗരസഭയിൽ യു.ഡി.എഫ് ഭരണം

      ഇതിൽ തീരുമാനമാകാതെ വന്നതോടെ പി ജെ ജോസഫ് വിഭാഗത്തിന് ഒരു വർഷം ചെയർമാൻ പദവി നൽകാൻ യു ഡി എഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നു. രാത്രിയിൽ ചില യു ഡി എഫ് നേതാക്കളുടെ രഹസ്യ പിന്തുണയോടെ നടന്ന നീക്കമാണ് എൽ ഡി എഫ് വിജയത്തിന് പിന്നിൽ.

      കോൺഗ്രസ് വിമതനായ സനീഷ് ജോർജിനെ ചെയർമാനാക്കാൻ തീരുമാനമായി. മുസ്ലിം ലീഗ് ടിക്കറ്റിൽ യു ഡി എഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ എൽ ഡി എഫ് പാളയത്തിൽ എത്തിക്കാൻ എൽ ഡി എഫിനായി. ഇവരെ വൈസ് ചെയർമാനായും തീരുമാനിച്ചു.
      Published by:Naseeba TC
      First published:
      )}