News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 29, 2020, 9:26 AM IST
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഡോ.ബീന ഫിലിപ്പ് കോഴിക്കോട് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. LDF സ്ഥാനാർത്ഥിയായ ഡോ.ബീന ഫിലിപ്പിന് 49 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സി. ശോഭിതയ്ക്ക് 18 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് 6 വോട്ടു കളും ലഭിച്ചു. 75 അംഗ കൗൺസിലിൽ കൊവിഡ് പോസിറ്റീവായ NDA അംഗം വിട്ടു നിന്നതിനാൽ 74 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 51 സീറ്റുകളുള്ള എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായപ്പോൾ ഒരു വോട്ട് യു ഡി.എഫിന് ലഭിച്ചു. കോഴിക്കോടിന്റെ നാലാമത്തെ വനിതാ മേയറാണ് ഡോ. ബീന ഫിലിപ്പ്.
കോഴിക്കോട് ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍ ഇത്തവണ യുഡിഎഫാണ് നേട്ടമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് ആറ് മുന്‍സിപ്പാലിറ്റികളില്‍ ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് മൂന്നിലേക്ക് ചുരുങ്ങി. കൊടുവള്ളി അടക്കം നാല് മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫാണ് ഭരണം.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മുക്കം നഗരസഭയെ സി.പി.എമ്മിലെ പി.ടി.ബാബു നയിക്കും. 16 വോട്ടുകൾ നേടിയാണ് ബാബു ജയിച്ചത്. മുസ്ലീം ലീഗിലെ കൃഷ്ണണൻ വടക്കയിലായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി. 33 അംഗ നഗരസഭ കൗൺസിലിൽ ഇരുമുന്നണികള്‍ക്കും പതിനഞ്ച് വീതം സീറ്റുകളുണ്ടായിരുന്നു. സി.പി.എമ്മിലെ 15 അംഗങ്ങളും മുസ്ലിം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദും പി.ടി.ബാബുവിനെ പിന്തുണച്ചു.
You may also like:കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടുത്തം
ബി ജെ പിയുടെ രണ്ടംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു ഡി എഫിലെ 11 അംഗങ്ങളുടേയും 3 വെൽഫെയർ പാർട്ടി അംഗങ്ങളുടേയും പിന്തുണ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു. യുഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ചർച്ചയായ നഗരസഭയാണ് മുക്കം.
You may also like:നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കുറ്റക്കാർക്കെതിരെ നടപടി വേണം, മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല
വെൽഫെയർ പാർട്ടി യുഡിഎഫ് സഖ്യമാണ് സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നത്. സഖ്യത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ കെ.മുരളീധരൻ, എം.എം. ഹസ്സൻ തുടങ്ങിയവർ സഖ്യത്തിന് പച്ചക്കൊടി കാട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മത്സരിച്ച 3 സീറ്റിലും വെൽഫെയർ പാർട്ടി ജയിച്ചങ്കിലും യു ഡി എഫിന് ഭരണത്തിലെത്താനായില്ല.
You may also like:മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒമ്പതിലും UDF; നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് കരുത്തുകാട്ടി LDF
വടകര നഗരസഭ ചെയർപേഴ്സണായി സി പി എമ്മിലെ കെ.പി. ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു. ബിന്ദു 27 വോട്ട് നേടിയപ്പോൾ യു ഡി എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി എ പ്രേമകുമാരി 16 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി സിന്ധു മൂന്ന് വോട്ടും നേടി. പയ്യോളി നഗരസഭയിൽ യു ഡി എഫിലെ വടക്കയിൽ ഷഫീഖ് തിരഞ്ഞെടുക്കപ്പെട്ടു. ഷഫീഖ് 20 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി 14 വോട്ടും നേടി. ഒരു ബി.ജെ.പി അംഗവും കോവിഡ് ബാധിച്ച ഒരു യുഡിഎഫ് അംഗവും വിട്ടുനിന്നു.
കൊടുവള്ളി നഗരസഭാ ചെയര്‍മാനായി മുസ്ലിംലീഗിലെ വെള്ളറ അബ്ദുവിനെ തിരഞ്ഞെടുത്തു. വെള്ളറ അബ്ദുവിന് 25 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി പി എ മ്മിലെ കെ ബാബുവിന് 10 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രനായി ജയിച്ച ഫൈസല്‍ കാരാട്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. രാമനാട്ടുകരയില്‍ യു ഡി എഫിലെ ബുഷ്‌റ റഫീഖും ഫറോക്ക് നഗരസഭയില്‍ യു ഡി എഫിലെ എന്‍സി അബ്ദുല്‍റസാഖും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
Published by:
Naseeba TC
First published:
December 29, 2020, 9:20 AM IST