News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 5:36 PM IST
UDF
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിയിലുടെ കഴിയുമെന്ന് അദേഹം വ്യക്തമാക്കി.ഇതോടെ ന്യായ് പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും
ചെന്നിത്തല അറിയിച്ചു.
Also Read
വിവാഹത്തിന് മുമ്പ് നോട്ടീസ്: ദമ്പതികൾ ആവശ്യപ്പെട്ടാൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതി'
പ്രകടനപത്രികയില്‍ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളുും നിര്‍ദേശങ്ങളും മെയില്‍ വഴി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
Published by:
Aneesh Anirudhan
First published:
January 13, 2021, 5:36 PM IST