നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി; യു.ഡി.എഫ് യോഗം ഇന്ന്

    ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി; യു.ഡി.എഫ് യോഗം ഇന്ന്

    ആറ് ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗമാണ് ഇന്നു നടക്കുന്നത്.

    ഫയൽ ചിത്രം

    ഫയൽ ചിത്രം

    • Last Updated :
    • Share this:
      തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ചർച്ച ചെയ്യാൻ യു.ഡി.എഫ് ഇന്ന് വൈകിട്ട് യോഗം ചേരും. തെരഞ്ഞെടുപ്പ് തോൽവിയിലും നേതാക്കളുടെ പരസ്യ പ്രസ്താവനകളിലും  ലീഗ് ഉൾപ്പെടെയുള്ള ഘടകകകഷികൾ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു.  കേരള കോൺഗ്രസിലെ തമ്മിലടിയും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. ആറ് ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷമുള്ള ആദ്യത്തെ മുന്നണി യോഗമാണ് ഇന്നു നടക്കുന്നത്.

      ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയം കോൺഗ്രസും കേരള കോൺഗ്രസും തമ്മിലടിച്ച് ഇല്ലാതാക്കിയെന്ന അഭിപ്രായമാണ് ലീഗ് നേതാക്കൾക്കുള്ളത്. ഉറച്ച കോട്ടയായ പാലായിലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസും പരാജയപ്പെട്ടിരുന്നു. തോൽവിക്ക്  പിന്നാലെ വിലക്ക് ലംഘിച്ച് മുതിർന്ന നേതാക്കൾ നടത്തിയ പരസ്യ പ്രതികരണങ്ങളും മുന്നണി യോഗത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കും.

      Also Read 'പൊലീസും പ്രോസിക്യൂഷനും സമ്പൂർണ പരാജയം; വാളയാർ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം': ചെന്നിത്തല

      നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സഭയിലും പുറത്തും  പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ചും മുന്നണി യോഗം തീരുമാനമെടുത്തേക്കും.

      First published:
      )}