തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ഇന്നു ചേരും. രാവിലെ 11-ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആവലോകനം ചെയ്യും.
വ്യാപകമായി സി.പി.എം കള്ള വോട്ട് ചെയ്തതും പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയും യോഗത്തില്‍ ചര്‍ച്ചയാകും. ഇതിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും യോഗം രൂപം നല്‍കും. ചൊവ്വാഴാച രാവിലെ പത്തിന് കെ.പി.സി.സി നേതൃയോഗവും വൈകിട്ട് മൂന്നിന് രാഷ്ട്രീയകാര്യസമിതിയും യോഗം ചേരും.
ഇതിനിടെ പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിതരണം ചെയ്ത ബാലറ്റുകള്‍ പിടിച്ചെടുത്ത് പൊലീസുകാര്‍ക്ക് വോട്ടുചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്നതാണ് ചെന്നിത്തലയുടെ ആവശ്യം.
Also Read പൊലീസിലെ വോട്ട് തിരിമറി; പ്രതിപക്ഷ നേതാവ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Udf, യുഡിഎഫ്, രമേശ് ചെന്നിത്തല