• HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻഐഎ അറസ്റ്റ് ചെയ്ത SDPI നഗരസഭാംഗത്തിന് കോൺഗ്രസ് മുസ്ലിംലീഗ് പിന്തുണ; ആവശ്യം ആറുമാസം അവധി

എൻഐഎ അറസ്റ്റ് ചെയ്ത SDPI നഗരസഭാംഗത്തിന് കോൺഗ്രസ് മുസ്ലിംലീഗ് പിന്തുണ; ആവശ്യം ആറുമാസം അവധി

അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് യുഡിഫ് പിന്തുണ

ഇ പി അൻസാരി

ഇ പി അൻസാരി

  • Share this:

    കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ. പോപ്പുലർ ഫ്രണ്ടിന്റ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇ പി അൻസാരിയെ ആണ് ഒരാൾ ഒഴികെ മുഴുവൻ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചത്. അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് യുഡിഫ് പിന്തുണ.

    മുൻകാല പ്രാബല്യത്തോടെ അവധി അനുവദിക്കണമെന്ന വിഷയം അവതരിപ്പിച്ചത് എസ്ഡിപിഐ അംഗം നൗഫിയ ഇസ്മായിലാണ്. മുസ്ലിംലീഗിലെ മുതിർന്ന അംഗം പി എം അബ്ദുൽ ഖാദർ
    ഇതിനെ പിന്തുണച്ചു. 27 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

    Also Read- മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 28 മാസത്തെ ജയിൽ വാസത്തിനു ശേഷം

    ‍എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാർശ നൽകുകയാണ് ഉണ്ടായതെന്ന് യുഡിഎഫ് വിശദീകരിക്കുന്നത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഇ പി അൻസാരിയ്ക്ക് അവധി ആവശ്യപ്പെട്ട് എസ്ഡിപിഐ അവതരിപ്പിച്ച പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ എതിർത്തിരുന്നു.

    Also Read- ഡ്രൈവർ മദ്യപിച്ചാലും അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ നൽകാൻ കമ്പനിക്ക്​ ബാധ്യത: ഹൈക്കോടതി

    സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്നാണ് എൻ ഐ എ കോടതിയെ അറിയിച്ചത്. വലിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്.

    ഡൽഹിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്‍ഡിന് നേതൃത്വം കൊടുത്തത്. പലയിടത്തും സംസ്ഥാന പൊലീസിന് ഒഴിവാക്കി കേന്ദ്രസേനയുടെ സുരക്ഷയോട് കൂടിയായിരുന്നു പരിശോധന.

    Published by:Rajesh V
    First published: