• HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്‍ഡിഎഫിന് ആശ്വാസം; തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു

എല്‍ഡിഎഫിന് ആശ്വാസം; തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു

ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം പരിഗണിച്ചത്.

  • Share this:
    തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ (Thrissur Corporation) എല്‍ഡിഎഫ് (LDF) ഭരണസമിതിക്കെതിരെ യുഡിഎഫ് (UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എല്‍ഡിഎഫിന് അനുകൂലമായി 25 പേര്‍ വോട്ട് ചെയ്തപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 24 വോട്ടാണ്. ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം പരിഗണിച്ചത്.

    കോര്‍പ്പറേഷനില്‍ ആറ് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കോര്‍പറേഷന്‍ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളോടു പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നിന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

    തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് ഇന്ന് പരാജയപ്പെട്ടത്. ഇടതുഭരണസമിതിയുടെ വികസന പ്രവര്‍ത്തനത്തില്‍ വിറളി പൂണ്ടാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടു വന്നതെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു.

    അതേ സമയം ബിജെപിയുടെ ആറു കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് സിപിഎമ്മുമായുളള ഒത്തുകളിയുടെ ഭാഗമായിട്ടാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

    Mani C. Kappan | എൻഡിഎയിലേക്ക് പോയാലും എൽഡിഎഫിലേക്ക് ഇല്ല, പ്രചരിക്കുന്ന വാർത്തകൾ കള്ളം; മാണി സി. കാപ്പൻ

    വീണ്ടും ഇടതുപാളയത്തിലേക്ക് എത്തുന്നു എന്ന പ്രമുഖ ദിനപത്രത്തിന്റെ വാർത്ത തള്ളിക്കളഞ്ഞ് മാണി സി. കാപ്പൻ (Mani C. Kappan). താൻ ഇടതുമുന്നണിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്ന് മാണി സി. കാപ്പൻ ന്യൂസ് 18 നോട് പറഞ്ഞു. താൻ ശരത് പവാറിനെ ഇടയ്ക്കിടെ കാണാറുണ്ട്. എന്ന് കരുതി ഇടതുമുന്നണിയിലേക്ക് പോകുന്നു എന്നല്ല അർത്ഥം.  എൻഡിഎയിലേക്ക് പോയാലും ഇടതുമുന്നണിയിലേക്ക് ഇല്ല എന്ന കടുത്ത നിലപാട് പ്രഖ്യാപിക്കുകയാണ് കാപ്പൻ.

    പാലായിൽ ഇടതു സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയെ 15000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പൻ നിയമസഭയിലെത്തിയത്. അതിന് പിന്നാലെയാണ് കാപ്പൻ ഇടതുമുന്നണിയിലേക്ക് വീണ്ടും എത്തുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്. എ.കെ. ശശീന്ദ്രൻ എൻ.സി.പി. സംസ്ഥാന അധ്യക്ഷനായി മാറുമെന്നും പ്രചരണം ഉണ്ട്. അങ്ങനെ വരുമ്പോൾ പി.സി. ചാക്കോയെ ഒഴിവുവരുന്ന രാജ്യസഭാ സ്ഥാനാർഥിയാക്കുമെന്നാണ് പ്രചരണം. ഇതെല്ലം തള്ളിക്കളയുകയാണ് കാപ്പൻ.

    എൻ.സി.പിയിലെ ഒരു വിഭാഗം പ്രത്യേക താൽപര്യത്തോടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് ഇതെന്ന് കാപ്പൻ വിശ്വസിക്കുന്നു. ഇടതുമുന്നണിയിൽ രാജ്യസഭാംഗത്വം ചർച്ചയാകുന്ന സമയത്ത് അതിനുവേണ്ടിയുള്ള നീക്കമാണ് ഇതെന്നാണ് കാപ്പൻ വിഭാഗം കരുതുന്നത്. ഫലത്തിൽ ഇടതുമുന്നണിയിൽ  പി.സി. ചാക്കോയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ട് എന്ന പ്രചരണം ശക്തമാക്കാനായി തന്നെ ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹം സംശയിക്കുന്നത്.

     Also Read- 'പി ജയരാജനെ ലോകസമാധാന സമ്മേളന സമിതി ചെയര്‍മാനാക്കണം'; പരിഹാസവുമായി റോജി എം ജോണ്‍
     എൻ.സി.പിയിലെ പി.സി. ചാക്കോ വിഭാഗം നടത്തുന്ന ശക്തമായ നീക്കമായി ഇതിനെ കാണാം. ഫലത്തിൽ  ഇടതുമുന്നണിയിലേക്ക് പോയാൽ എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാനുള്ള സാധ്യതയില്ല. അങ്ങനെയിരിക്കെ ഈ വാർത്ത പ്രചരിപ്പിച്ച് ലക്ഷ്യം നേടുക എന്നതാണ് ഇതിന് പിന്നിലുള്ളവർ ലക്ഷ്യമിടുന്നത് എന്ന് കാപ്പൻ വിഭാഗം പറയുന്നു.


    Published by:Jayashankar AV
    First published: